മമ്മൂക്കയും ലാലേട്ടനും കൊലമാസാണ്! ഒറ്റ ദിവസം ഇക്കയുടെയും ഏട്ടന്റെയും വക രണ്ട് സര്‍പ്രൈസുകള്‍!

താരരാജാക്കന്മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളുടെ പേരില്‍ ഫാന്‍ ഫൈറ്റുകളുണ്ടാവാറുണ്ട്. എന്നാല്‍ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന തീരുമാനങ്ങളാണ് രണ്ട് സൂപ്പര്‍ താരങ്ങളും എടുക്കുക. അത് മാത്രമല്ല ബിഗ് ബജറ്റ് സിനിമകളടക്കം ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കുന്ന അനൗണ്‍സ്‌മെന്റുകളായിരിക്കും പലപ്പോഴും പ്രതീക്ഷിക്കാത്ത സമയത്ത് പുറത്ത് വരുന്നത്.

വീണ്ടും അങ്ങനെയൊരു കാര്യം സംഭവിച്ചിരിക്കുകയാണ്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും കൈനിറയെ സിനിമകളുണ്ടെങ്കിലും പുതിയ സിനിമകളുടെ ഭാഗമാവാനുള്ള ഒരുക്കത്തിലാണ് ഇരുവരും. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും രണ്ട് സിനിമകളുടെ പ്രഖ്യാപനമായിരുന്നു ഇന്നലെ ഉണ്ടായത്. ഇത്തവണ രണ്ട് കൂട്ടര്‍ക്കും ആഘോഷിക്കാനുള്ള വകയുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

മോഹന്‍ലാല്‍ ചിത്രം

മോഹന്‍ലാല്‍ ചിത്രം

അടുത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയില്‍ ഗംഭീര പ്രകടനം നടത്തിയ മോഹന്‍ലാലിന്റെ ഒടിയന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതിനിടെയാണ് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചത്. ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. പോസ്റ്ററിലെ വ്യത്യസ്തത കണ്ട് സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകരും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.

ഇട്ടിമാണിയുടെ വിശേഷങ്ങള്‍

ഇട്ടിമാണിയുടെ വിശേഷങ്ങള്‍

സുനില്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ്, തുടങ്ങിയ സംവിധായകര്‍ക്കൊപ്പം സഹായികളായിരുന്ന നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ഇട്ടിമാണി സംവിധാനം ചെയ്യുന്നത്. മുന്‍പ് ഇരുവരും വെള്ളിമൂങ്ങ, ചാര്‍ലി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിങ്ങനെയുള്ള സിനിമകളില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിരുന്നു. ഇട്ടിമാണിയുടെ കഥയെ കുറിച്ചോ മറ്റ് താരങ്ങളെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും വന്നിട്ടില്ല. ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ്.

മറ്റ് സിനിമകള്‍

മറ്റ് സിനിമകള്‍

ആശീര്‍വാദ് ഫിലിംസ് നിര്‍മ്മിച്ച് ബിഗ് ബജറ്റിലൊരുക്കുന്ന ഒടിയനാണ് ഉടന്‍ തന്നെ റിലീസിനൊരുങ്ങുന്നത്. ഡിസംബര്‍ പതിനാലിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. അതിനൊപ്പം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ലൂസിഫര്‍ എന്ന സിനിമയും വരുന്നുണ്ട്. ആശീര്‍വാദ് ഫിലിംസ് തന്നെയാണ് ലൂസിഫറും നിര്‍മ്മിക്കുന്നത്. ഈ രണ്ട് സിനിമകളുടെയും തിരക്കുകള്‍ക്ക് ശേഷമായിരിക്കും പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളുവെന്നാണ് സൂചന.

മമ്മൂട്ടിച്ചിത്രം

മമ്മൂട്ടിച്ചിത്രം

ഈ വര്‍ഷം മമ്മൂട്ടി നായകനായി അഭിനയിച്ച അഞ്ചോളം സിനിമകള്‍ റിലീസിനെത്തി. ഇനിയും റിലീസുകള്‍ക്കൊരുങ്ങുന്ന നിരവധി സിനിമയാണുള്ളത്. മാത്രമല്ല ഇരുപതിന് മുകളില്‍ സിനിമകളാണ് മമ്മൂട്ടി നായകനാവുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത.് അതിനൊപ്പമാണ് മറ്റൊരു സിനിമയുടെ പ്രഖ്യാപനം ഇന്നലെ നടന്നത്. സിനിമയെ കുറിച്ചും കൂടുതല്‍ വിവരങ്ങളൊന്നുമില്ലെങ്കിലും മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ പ്രതീക്ഷിക്കാത്തൊരു ഗെറ്റിപ്പിലായിരിക്കും അഭിനയിക്കുന്നത്.

കുള്ളനാവുന്നു..

കുള്ളനാവുന്നു..

ആരാധകര്‍ക്ക് ആവേശം നല്‍കി കൊണ്ടാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. ഡബിള്‍സിന് ശേഷം മമ്മൂട്ടിയെ നായകനാക്കി സോഹന്‍ സീനുലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മമ്മൂട്ടി ഒരു കുള്ളനായിട്ടാണ് അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും സോഹനും വീണ്ടുമൊന്നിക്കുന്നത്. ടേക്ക് ഓഫ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പിവി ഷാജി കുമാറാണ് മമ്മൂക്ക ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. സിനിമയുടെ പേരോ, മറ്റ് താരങ്ങളെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്ത് വന്നിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X