»   » മോഹന്‍ലാല്‍ പിന്മാറിയില്ല, കുഞ്ഞാലി മരക്കാരായി മമ്മൂട്ടിയും മോഹന്‍ലാലും! യുദ്ധം നേര്‍ക്ക് നേര്‍...?

മോഹന്‍ലാല്‍ പിന്മാറിയില്ല, കുഞ്ഞാലി മരക്കാരായി മമ്മൂട്ടിയും മോഹന്‍ലാലും! യുദ്ധം നേര്‍ക്ക് നേര്‍...?

Written By:
Subscribe to Filmibeat Malayalam
കുഞ്ഞാലി മരക്കാര്‍മാരായി മമ്മൂട്ടിയും മോഹന്‍ലാലും എത്തുന്നു | filmibeat Malayalam

മലയാളത്തില്‍ നിന്നും ഇനി വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം ബ്രഹ്മാണ്ഡ സിനിമകളാണ്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം മുതിര്‍ന്ന താരങ്ങളെല്ലാം ഇത്തരം സിനിമയുടെ ഭാഗമായിരിക്കുകയാണ്. എന്നാല്‍ രണ്ട് കുഞ്ഞാലി മരക്കാര്‍ വരുന്നുണ്ടെന്ന വാര്‍ത്ത ആരാധകര്‍ക്കും ശരിക്കും സര്‍പ്രൈസ് ആയിരുന്നു.

വാലന്റൈൻസ് ഡേ യില്‍ അമ്മ പാര്‍വ്വതിയുടെ അഡാറ് ഡയലോഗുമായി കാളിദാസ്! കാമുകന്മാര്‍ക്കുള്ള താങ്ങാണോ?

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാരുടെ കഥ സിനിമയാവുന്നു എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. പക്ഷെ അത് പ്രഖ്യാപനമായി തന്നെ ഒതുങ്ങി പോയിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മറ്റൊരു കുഞ്ഞാലി മരക്കാര്‍ വരുന്നുണ്ടെന്നും ഇല്ലെന്നും വാര്‍ത്തകള്‍ വന്നെങ്കിലും ഒടുവില്‍ സിനിമ വരികയാണ്. ആ സംശയം ആരാധകരിലേക്ക് എത്തിച്ചത് ഗായകന്‍ എംജി ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു. പിന്നാലെ തന്നെ മമ്മൂട്ടിയുടെ സിനിമയും വരുന്നുണ്ടെന്ന് ഷാജി നടേശന്‍ പറഞ്ഞിരിക്കുകയാണ്.


മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍

കോഴിക്കോട്ടെ സാമുതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാരുടെ ജീവിത കഥയെ ആസ്പദമാക്കി മമ്മൂട്ടി ചിത്രം വരുന്നുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഏറെ കാലം കഴിഞ്ഞിട്ടും സിനിമെ കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ല. ഇതോടെ മോഹന്‍ലാലും കുഞ്ഞാലി മരക്കാരാവുമെന്ന പ്രഖ്യാപനം വന്നു.


ആരാണ് കുഞ്ഞാലി മരക്കാര്‍?

കുഞ്ഞാലി മരക്കാരുടെ കഥയുമായി രണ്ട് സിനിമകള്‍ മലയാളത്തില്‍ ഉണ്ടെന്ന് വന്നതോടെ സിനിമകളുടെ അണിയറ പ്രവര്‍ത്തകരും ആരാധകരും പ്രതിസന്ധിയിലായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ഞാലി മരക്കാര്‍ ആവുമെന്ന് പറഞ്ഞതോടെ ഫാന്‍സിന്റെ യുദ്ധവും ഒരു സൈഡില്‍ നടന്നിരുന്നു.


മോഹന്‍ലാല്‍ പിന്മാറി

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാരുടെ സിനിമ വരുന്നുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ഉണ്ടെന്ന് ഉറപ്പായതോടെ പ്രിയദര്‍ശന്‍ പിന്മാറുകയായിരുന്നു.


ശ്രീകുമാറിന്റെ പോസ്റ്റ്

ഗായകന്‍ എംജി ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചില സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പ്രിയദര്‍ശനും മോഹന്‍ലാലും ഇരിക്കുന്ന ചിത്രമാണ് ശ്രീകുമാര്‍ പുറത്ത് വിട്ടത്. ഞങ്ങളുടെ കുഞ്ഞാലി മരക്കാര്‍ ഉടന്‍ തുടങ്ങുമെന്നും എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണമെന്നുമാണ് എംജി ശ്രീകുമാര്‍ പറയുന്നത്.


ഷാജി നടേശനും

മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലി മരക്കാരുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണെന്നും ചിത്രീകരണം 2018 ജൂലൈയില്‍ തന്നെ ആരംഭിക്കുമെന്നുമാണ് സിനിമയുടെ നിര്‍മാതാവായ ഷാജി നടേശന്‍ പറയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രവും ഷാജി പുറത്ത് വിട്ടിട്ടുണ്ട്.


മോഹന്‍ലാലാണോ മരക്കാര്‍ ആവുന്നത്?

മലയാളത്തില്‍ ഒരു കുഞ്ഞാലി മരക്കാര്‍ മതിയെന്ന് പറഞ്ഞായിരുന്നു പ്രിയദര്‍ശന്‍ സിനിമ വേണ്ടെന്ന് വെച്ചത്. എന്നാല്‍ ശ്രീകുമാറിന്റെ പോസ്റ്റ് പ്രകാരം മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ ഉടന്‍ തന്നെ വരും.


മമ്മൂട്ടി ചിത്രം

സന്തോഷ് ശിവന്റെ സംവിധാനത്തില്‍ നിര്‍മ്മിക്കുന്ന കുഞ്ഞാലി മരക്കാരിലാണ് മമ്മൂട്ടി നായകനാവുന്നത്. ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കാന്‍ പോവുന്നത്. ഷാജി നടേശന്‍ പുറത്ത് വിട്ട പോസ്റ്റ് പ്രകാരം മമ്മൂട്ടിയുടെ സിനിമയും വരും.


മറ്റ് സിനിമകള്‍

മമ്മൂട്ടിയും മോഹന്‍ലാലും നിരവധി സിനിമകളുടെ തിരക്കുകളിലാണ്. നീരാളിയാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ. മമ്മൂട്ടിയുടെ അങ്കിള്‍, പേരന്‍പ് എന്നിവയാണ് അടുത്ത് തന്നെ റിലീസിനെത്തുന്ന സിനിമ.


ബിഗ് ബജറ്റ് സിനിമ വരുന്നു

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ മറ്റൊരു ബിഗ് ബജറ്റ് സിനിമ വരുന്നുണ്ട്. അഞ്ച് ഭാഷകളിലായി നിര്‍മ്മിക്കാന്‍ പോവുന്ന ചിത്രം എല്ലാവരെയും അതിശയിപ്പിക്കുമെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത് കുഞ്ഞാലി മരക്കാര്‍ ആണോ എന്ന കാര്യത്തെ കുറിച്ച് ഉറപ്പില്ല.

താരയുദ്ധം

രണ്ട് കുഞ്ഞാലി മരക്കാര്‍ വരുന്നതോടെ മലയാള സിനിമയില്‍ രണ്ട് താരരാജാക്കന്മാരൂടെ മത്സരമായിരിക്കും നടക്കാന്‍ പോവുന്നത്. എന്നാല്‍ ആരാധകര്‍ക്കിടയില്‍ വലിയ യുദ്ധമായിരിക്കും നടക്കുക.


English summary
Mammootty And Mohanlal's Kunjali Marakkar movies are on their way!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam