»   » മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കണമെന്ന് പ്രിയദര്‍ശന്‍, നടന്നത് തന്നെ എന്ന് കാഴ്ചക്കാര്‍

മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കണമെന്ന് പ്രിയദര്‍ശന്‍, നടന്നത് തന്നെ എന്ന് കാഴ്ചക്കാര്‍

By: Rohini
Subscribe to Filmibeat Malayalam

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകാെണ്ടിരിയ്‌ക്കെ, കൊച്ചിയില്‍ പ്രമുഖ നടിയ്ക്ക് നരെ നടന്ന അതിക്രമം കേരള ജനത ഞെട്ടലോടെയാണ് കേട്ടത്. സിനിമാ - രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം നടിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തുകയും ചെയ്തു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് മിണ്ടാത്തതിന്റെ കാരണം, ആന കുത്തിയാലും മിണ്ടാത്ത സൂപ്പര്‍താങ്ങള്‍!

എന്നാല്‍ ഇതുവരെ വിഷയത്തില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറും മാത്രം ഒരക്ഷരം മിണ്ടില്ല. വിഷയത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും പ്രതികരിക്കണം എന്നാവശ്യപ്പെട്ട് രംഗത്തിയിരിയ്ക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

അവര്‍ പ്രതികരിക്കണം

നടിയെ ആക്രമിച്ച സംഭവത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ഡ പ്രതികരിക്കണം എന്നാണ് പ്രിയദര്‍ശന്‍ ആവശ്യപ്പെട്ടത്. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു സംവിധായകന്‍.

അമ്മ എന്ത് ചെയ്യും

അമ്മ എന്ന സംഘടനയിലെ ഒരു അംഗമാണ് അക്രമിക്കപ്പെട്ട നടി. ഒരു സെലിബ്രിറ്റിയുടെ ഗതി ഇതാണെങ്കില്‍ സാധാരണക്കാരുടെ ഗതി എന്തായിരിയ്ക്കും. അമ്മ എന്ന അസോസിയേഷന്‍ അവരുടെ ഒരു മെമ്പറുടെ അഭിമാനം രക്ഷിക്കാന്‍ എന്ത് ചെയ്യും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് താന്‍ എന്ന് പ്രിയദര്‍ശന്‍ പറയുന്നു.

ലാലും മമ്മൂട്ടിയും മിണ്ടില്ല

അതേ സമയം വിഷയത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും മിണ്ടില്ല എന്നാണ് സിനിമാ നിരീക്ഷകരുടെ പക്ഷം. സിനിമാ സമരം വന്ന്, മലയാള സിനിമ അങ്ങേയറ്റത്തെ പ്രതിസന്ധി നേരിട്ടപ്പോഴും, മലയാളത്തിലെ പ്രമുഖ സംവിധായകന് നേരെ ക്രൂരമായ രീതിയില്‍ അധിക്ഷേപം നടന്നപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

സൂപ്പര്‍താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ

മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. അതിര്‍ത്തിയില്‍ ആരെങ്കിലും വെടിയേറ്റ് മരിച്ചാല്‍ മാത്രമേ മോഹന്‍ലാല്‍ ബ്ലോഗ് എഴുതുകയുള്ളൂ എന്നാണ് ഒരു കൂട്ടരുടെ ചോദ്യം. മമ്മൂട്ടി ചെയര്‍മാനായ കൈരളി ടിവിയില്‍ നടിയെ അധിക്ഷേപിയ്ക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നു.

English summary
Mammootty and Mohanlal should react says Priyadarshan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam