ട്വന്റി 20ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും വീണ്ടും? ആരാധകര്‍ ആവേശത്തില്‍

By Midhun Raj

Recommended Video

Mammootty Mohanlal Suresh Gopi Teaming Up Again For New Movie

സൂപ്പര്‍താര ചിത്രങ്ങള്‍ക്കെല്ലാം എന്നും മികച്ച വരവേല്‍പ്പ് നല്‍കിയിട്ടുളളവരാണ് മലയാളി പ്രേക്ഷകര്‍. മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ് ഗോപി തുടങ്ങിയവരുടെ സിനിമകളെല്ലാം ആരാധകര്‍ എന്നും ആഘോഷമാക്കാറുണ്ട്. എല്ലാതരം സിനിമകളും ചെയ്തുകൊണ്ടാണ് ഇവരെല്ലാം മലയാള സിനിമയുടെ അഭിമാനമായി മാറിയത്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളെല്ലാം പ്രഖ്യാപിക്കുന്ന വേളയില്‍ ആകാംക്ഷയോടെയാണ് അതിന്റെ റിലീസിനായി പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്.

മമ്മൂട്ടി,മോഹന്‍ലാല്‍,സുരേഷ് ഗോപി

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ ഉള്‍പ്പെടെ മലയാളത്തിലെ എല്ലാ താരങ്ങളും അഭിനയിച്ച ട്വന്റി20 പോലുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച വരവേല്‍പ്പാണ് ലഭിച്ചിരുന്നത്. ട്വന്റി 20യില്‍ മുഖ്യ വേഷങ്ങളിലാണ് ഈ സൂപ്പര്‍ താരങ്ങളെല്ലാം അഭിനയിച്ചിരുന്നത്. മൂന്ന് സൂപ്പര്‍താരങ്ങളും ഒരുമിച്ചെത്തുമ്പോഴെല്ലാം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്.

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍

മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന് സൂചന നല്‍കി കൊണ്ടുളള ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രൊഡക്ഷന്‍ ബാനര്‍ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേയമായി മാറിയിരുന്നത്. ഒന്നായി വരണോ,മൂന്ന് ആയി വരണോ?? എന്തായാലും വരും. ബാക്കി വിവരങ്ങള്‍ ഇനി ഒരു വെളളിക്ക് മുന്‍പ് എന്നാണ് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

പ്രൊഡക്ഷന്‍ ബാനറിന്റെ

പ്രൊഡക്ഷന്‍ ബാനറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. ട്വന്റി 20യ്ക്ക് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തുന്ന ഒരു സിനിമ വരുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം സുരേഷ് ഗോപിയുടെ തിരിച്ചുവരവിനായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

നിലവില്‍ മമ്മൂട്ടി നായകനായ

നിലവില്‍ മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രമാണ് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ക്രിസ്മസ് റിലീസായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം നിലവില്‍ അവസാന ഘട്ടത്തിലാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂര്‍ത്തിയായിരുന്നത്. രാജാധിരാജ,മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ഷൈലോക്ക്.

മമ്മൂട്ടി ചിത്രത്തിന് പുറമെ

മമ്മൂട്ടി ചിത്രത്തിന് പുറമെ ഷെയ്ന്‍ നിഗം നായകനാവുന്ന വെയിലും നിര്‍മ്മിക്കുന്നത് ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. സിനിമയുടെ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന് സിനിമ നവാഗതനായ ശരത് മേനോനാണ് സംവിധാനം ചെയ്യുന്നത്. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്,ഓള് തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെയാണ് ഷെയ്ന്‍ നിഗത്തിന്റെ ഇഷ്‌ക് എത്തുന്നത്.

Read more about: mammootty mohanlal suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X