രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടി മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും എത്രതവണ ഒന്നിച്ച് സ്‌ക്രീനില്‍ കണ്ടാലും മലയാളി പ്രേക്ഷകര്‍ക്ക് മതിവരില്ല. 'ട്വന്റി ട്വന്റി'യ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന് ധാരാളം വാര്‍ത്തകള്‍ വന്നെങ്കിലും ഒന്നിനും സ്ഥിരീകരണമായിരുന്നില്ല. എന്നാല്‍ നിരാശപ്പെടേണ്ടതില്ല, ഒന്നല്ല രണ്ട് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് മേഹന്‍ലാലും മമ്മൂട്ടിയും ഇനി ഒന്നിക്കുന്നത്.
അടുത്ത വര്‍ഷം രണ്ട് ചിത്രങ്ങളും തിയേറ്ററിലെത്തുമെന്നാണ് അറിയുന്നത്. തലമുതിര്‍ന്ന സംവിധായകര്‍ തന്നെയാണ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വീണ്ടും ഒന്നിപ്പിക്കുന്നത്. ആരാധകര്‍ക്ക് ആഘോഷമാക്കാവുന്ന തരത്തിലുള്ള ചേരുവകള്‍ ചേര്‍ത്ത്, ഒരു പക്ക കൊമേര്‍ഷ്യല്‍ ചിത്രമായിരിക്കും രണ്ടും.

പ്രിയദര്‍ശനാണ് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയദര്‍ശന്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി സിനിമ സംവിധാനം ചെയ്യുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. ഇതാദ്യമായാണ് പ്രിയന്‍ മോഹന്‍ലാലിനെയും മ്മമൂട്ടിയെയും ഒന്നിപ്പിച്ചൊരു സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന 'ആമയും മുയലും' കഴിഞ്ഞാല്‍ ഉടന്‍ ഈ പുതിയ ചിത്രത്തിലേക്ക് കടക്കുമെന്നാണ് വാര്‍ത്തകള്‍.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്നതാണ് മറ്റൊന്ന്. രഞ്ജിത്തും രണ്‍ജി പണിക്കരും ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യം തുടങ്ങുന്നത് ഈ ചിത്രത്തിന്റെ ഷൂട്ടിങാകും.


Click it and Unblock the Notifications