മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിച്ച്
മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിയ്‌ക്കുന്നു. അതും റാഫി-മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതുകയും ഷാഫി സംവിധാനം ചെയ്യുകയും ചെയ്യുന്ന ഒരു ചിത്രത്തില്‍.
മായാവിയിലെ മമ്മൂട്ടിയും ഹലോയിലെ മോഹന്‍ലാലുമാണ് ഈ ചിത്രത്തില്‍ നായകന്മാരാകുന്നത്. രണ്ടു ചിത്രങ്ങളിലും ഇരുവരും അഭിനയിച്ച കഥാപാത്രങ്ങളെ നാകന്മാരാക്കിയാണ് ചിത്രം ഒരുക്കുന്നത്.
രണ്ടുചിത്രങ്ങളും ബോക്‌സോഫീസ് വിജയങ്ങളായിരുന്നുവെന്നതുകൊണ്ടുതന്നെ ഈ രണ്ടു കഥാപാത്രങ്ങള്‍ ഒരുമിക്കുന്ന ചിത്രവും വിജയമാവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. റാഫി-മെക്കാര്ട്ടിനും, ഷാഫിയും ഒരുമിക്കുന്ന ചിത്രമായതുകൊണ്ടുതന്നെ നര്മ്മത്തില് പൊതിഞ്ഞ് കഥപറയുന്ന രീതിയിലായിരിക്കും ചിത്രം തയ്യാറാക്കുക.
2009ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ആശിര്‍വാദ് പ്രൊഡക്ഷന്‍സിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications