ട്വന്റി ട്വന്റിയില്‍ ആര് ജയിക്കും?

By Staff

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും തുല്യപ്രാധാന്യമുള്ള നായകന്മാരായി പ്രതിഷ്ഠിച്ച് ഒരു സിനിമയൊരുക്കുന്നതിലെ പൊല്ലാപ്പെന്തെന്ന് നന്നായി ബോധ്യപ്പെട്ടയാളാണ് ഫാസില്‍. ഹരികൃഷ്ണന്‍സ് പോലെ ഒരേ പോലുള്ള രണ്ട് കഥാപാത്രങ്ങള്‍ നായകന്‍മാരായി വരുന്ന മറ്റൊരു ചിത്രവും മലയാളത്തിലുണ്ടായിട്ടില്ല.

നായകന്‍മാര്‍ സയാമീസ് ഇരട്ടകളെ പോലെ. രണ്ടു പേരെയും എപ്പോഴും ഒരുമിച്ചേ കാണാനാവൂ. മമ്മൂട്ടി ഒരു ഡയലോഗ് പറഞ്ഞാല്‍ അത്ര തന്നെ ദൈര്‍ഘ്യമുള്ള അടുത്ത ഡയലോഗ് മോഹന്‍ലാലിനായി എഴുതണം. ഒരാളുടെ ഡയലോഗിന് പ്രാധാന്യം കുറഞ്ഞുപോയാല്‍ അയാള്‍ അഭിനയം തന്നെ നിര്‍ത്തി പോയെന്നിരിക്കും. അതുകൊണ്ട് വില്ലന്‍മാര്‍ക്ക് കൊടുക്കുന്ന ഇടിയുടെ എണ്ണം പോലും തുല്യം. വില്ലന്‍മാരെ മമ്മൂട്ടി രണ്ടടി അടിച്ചാല്‍ അടുത്ത ഷോട്ടില്‍ മോഹന്‍ലാലും രണ്ടടി തന്നെ അടിച്ചിരിക്കണം. അടിയുടെ എണ്ണം കുറയാനോ കൂടാനോ പാടില്ല.

മമ്മൂട്ടി സിനിമയില്‍ അയ്യായിരത്തി മൂന്നൂറ്റി പതിനഞ്ച് വാക്കുകള്‍ പറഞ്ഞെങ്കില്‍ മോഹന്‍ലാല്‍ പറഞ്ഞതും അത്ര തന്ന വാക്കുകള്‍. ഗാനരംഗത്തില്‍ അഞ്ച് തവണ മമ്മൂട്ടി നായികയെ തഴുകിയെങ്കില്‍ മോഹന്‍ലാലിന്റെ വക തലോടലും അത്രയുമെണ്ണം. വില്ലന്‍മാര്‍ക്ക് കൊടുത്ത അടിയും തുല്യമായ എണ്ണത്തില്‍. രണ്ടു പേര്ക്കും കൂടി ഒരാളെ വിവാഹം കഴിക്കാന്‍ പറ്റാത്തതു കൊണ്ടു മാത്രം അവിടെ നറുക്കെടുപ്പ് കലാപരിപാടി നടന്നു. ഇരുപത്തഞ്ച് തിയേറ്ററുകളില്‍ നറുക്ക് മോഹന്‍ലാലിന് അനുകൂലമായി വീണെങ്കില്‍ വേറെ ഇരുപത്തഞ്ച് തിയേറ്ററുകളില്‍ മമ്മൂട്ടിക്കായിരുന്നു നറുക്ക് വീണത്.

ഫാസില്‍ ഇനി ഒരു മമ്മൂട്ടി-മോഹന്‍ലാല്‍ സമാഗമ ചിത്രത്തെ കുറിച്ച് ആലോചിക്കുക പോലും ചെയ്യുമെന്ന് തോന്നുന്നില്ല. ലോക സിനിമാ ചരിത്രത്തില്‍ തന്നെ അപൂര്‍വമായി രണ്ട് സൂപ്പര്‍താരങ്ങള്‍ വേഷത്തിലും ഡയലോഗുകളിലുമെല്ലാം തുല്യത പങ്കിടുന്ന സിനിമ പടച്ചുവിട്ടിട്ടും പടം വമ്പന്‍ വിജയമായില്ല. ഇനി അങ്ങനെയൊരു ചിത്രം കൂടി പടച്ചുവിട്ടാല്‍ പ്രേക്ഷകര്‍ കൂവി തുലയ്ക്കുമെന്ന് ഫാസിലിന് നല്ല തീര്‍ച്ചയുണ്ട്.

ഫാസില്‍ ഇനിയൊരിക്കലും ധൈര്യപ്പെടാത്ത ആ സാഹസത്തിനാണ് ജോഷി രണ്ടും കല്പിച്ചൊരുമ്പെടുന്നത്. താര സംഘടനയായ അമ്മ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല സുരേഷ് ഗോപിയും ദിലീപും ജയറാമുമൊക്കെയുണ്ട്. അഞ്ച് പേര്‍ക്കും തുല്യപ്രാധാന്യമാണത്രെ.

ഈ ചിത്രവും ഹരികൃഷ്ണന്‍സ് ലൈനിലായാല്‍ എങ്ങനെയിരിക്കും? മമ്മൂട്ടി പത്തു വാക്കുകളുള്ള ഒരു വാചകം പറഞ്ഞാല്‍ മോഹന്‍ലാലും പറയും പത്തു വാക്കുകള്‍. പിന്നെ സുരേഷ് ഗോപി, അടുത്തത് ജയറാം, ഒടുവില്‍ ദിലീപ്. സൂപ്പര്‍താരങ്ങളില്‍ മൂന്നാമന്‍ ‍ഞാനാണെന്നും മൂന്നാമനായി ഞാന്‍ ഡയലോഗ് പറയുമെന്നും പറഞ്ഞ് ദിലീപ് വാശി പിടിക്കുമോ എന്തോ?

ട്വന്റി ട്വന്റി എന്നാണ് ചിത്രത്തിന്റെ പേര്. ഹരികൃഷ്ണന്‍സ് പോലെ സൂപ്പര്‍താരങ്ങള്‍ എല്ലാവര്‍ക്കും കൂടി ഒരു നായികയല്ല. ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകമായി നായികമാരെ വിതരണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ക്ലൈമാക്സില്‍ നായികക്കു വേണ്ടി നറുക്കെടുപ്പ് വേണ്ടിവരില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X