Just In
- 4 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 4 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 4 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 4 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
ബൈഡന്റെ കടുംവെട്ട്, ആര്‍എസ്എസ് ബന്ധമുള്ളവരെ ഭരണത്തില്‍ നിന്ന് പുറത്താക്കി, ഞെട്ടിച്ച നീക്കം!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടി എന്നാ സ്റ്റൈല്‍, മോഹന്‍ലാല്‍ ചബ്ബി ഫെലോ!
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒരുമിച്ച് ഒരു വേദിയില്‍ കണ്ടാല്‍ വിശേഷണങ്ങളേറെയാണ്. ജെനറേഷല് ഗ്യാപ്പുകളില്ലാതെ പുതിയ തലമുറയ്ക്കൊപ്പവും ഇരുവരും ഇപ്പോഴും നായകന്മാരായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. തമിഴിലും മറ്റും ഇരുവര്‍ക്കുമൊപ്പം ഒത്തിരി ചിത്രങ്ങളിലഭിയിച്ച തമിഴ് നടന് പ്രഭു അച്ഛന്റെയും സഹോദരന്റെയും വേഷങ്ങള്‍ ചെയ്ത് ഒതുങ്ങി.
മൂവരും വീണ്ടും ഒരു വേദിയില്‍ കണ്ടു മുട്ടി. മനോരമ ഓണ്‍ലൈന്‍ ഒരുക്കിയ സെല്ലുലോയ്ഡ് താരസംഗമത്തില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പിതാവും തമിഴകത്തിന്റെ നടികര്‍ തിലകവുമായ ശിവാജി ഗണേഷന്റെ വാക്കുകള്‍ പ്രഭു ഓര്‍ത്തു. മമ്മൂട്ടി എന്ന അഴക്, എന്ന വോയ്സ്, മജസ്റ്റിക് ലുക്ക്. മോഹന്‍ലാല്‍ ചബ്ബി ഫെലോ, ലാലിന്റെ ശരീരത്തില്‍ ഒളിച്ചിരിക്കുന്നു കുസൃതി അദ്ദേഹത്തിന്റെ അഭിനയത്തിലും കാണാന്‍ കഴിയുന്നെന്നായിരുന്നത്രെ ശിവാജി ഗണേഷന്റെ വാക്കുകള്‍.
തന്നെ സംബന്ധിച്ച് മമ്മൂട്ടി അണ്ണനും മോഹന്‍ലാല്‍ മാപ്പിളൈയുമാണന്നെ പ്രഭുപറഞ്ഞു. രണ്ടുപേരും ലോകസിനിമയുടെ ഇതിഹാസങ്ങളാണ്. തന്റെ പിതാവിന്റെ 25 ചിത്രങ്ങള്‍ നിര്‍മ്മിച്ചത് മോഹന്‍ലാലിന്റെ ഭാര്യപിതാവാണ്. കൂടാതെ സുചിത്ര എന്റെ കളിക്കൂട്ടുകാരിയും. മമ്മൂട്ടിയുടെ മകനും എന്റെ മകനും സ്കൂളില്‍ ഒന്നിച്ചാണ് പഠിച്ചത്, ഇപ്പോള്‍ രണ്ടുപേരും സിനിമയിലും സജീവമാണ്. ഇത്തരത്തില്‍ ഇരുവരുടെ കുടുംബവുമായും തനിക്ക് വ്യക്തിപരമായ ബന്ധമവുണ്ട്. പ്രഭു പറഞ്ഞു