വിഷുവിന് ലാല്‍-മമ്മൂട്ടി യുദ്ധം

By Nirmal Balakrishnan

വിനീത് പിള്ളയും ഭാസ്‌കറും മലയാളികള്‍ക്കു മുന്നില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കാവുമെന്ന കാര്യം പ്രവചനങ്ങള്‍പ്പുറമായിരിക്കുകയാണ്. രണ്ടുപേരും അത്രയ്ക്കു സ്വാധീനമുള്ളവരും ജനപ്രിയരും. രണ്ടുപേരുടെയും കൂടെയുള്ളവരും അതേപോലെ തന്നെ. അപ്പോള്‍ മല്‍സരം കടുക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.

ഇവിടെ വിനീത് പിള്ള മോഹന്‍ലാലുംം ഭാസ്‌കര്‍ മമ്മൂട്ടിയുമാണ്. വിഷുവിന് വീണ്ടുമൊരു മമ്മൂട്ടി-മോഹന്‍ലാല്‍ യുദ്ധം കേരളത്തില്‍ നടക്കാന്‍ പോകുകയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന എന്നും എപ്പോഴുമാണ് ലാല്‍ ചിത്രം. സിദ്ദീഖിന്റെതാണ് മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ് റാസ്‌കല്‍. മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയായി എത്തുമ്പോള്‍ മമ്മൂട്ടിക്കൊപ്പമുള്ളത് നയന്‍താരയാണ്. അങ്ങനെ നായികമാരും മോശക്കാരല്ല.

mammootty-mohanlal

ഈ വിഷുവിന് ദുല്‍ക്കര്‍ സ ല്‍മാന്റെ 100 ഡെയ്‌സ് ലവ്, നിവിന്‍പോളിയുടെ വടക്കന്‍ സെല്‍ഫി എന്നിവയും റിലീസ് ചെയ്യുന്നുണ്ടെങ്കിലും ജനശ്രദ്ധ മുഴുവന്‍ എന്നും എപ്പോഴും, ഭാസ്‌കര്‍ ദ് റാസ്‌കലിലാണ്.

മഞ്ജുവും മോഹന്‍ലാലും ഒന്നിക്കുന്നതു തന്നെയാണ് ഇതിലെ ഹൈലൈറ്റ്. സത്യന്‍ അന്തിക്കാട്-ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ കയ്യൊഴിയില്ല എന്നുറപ്പാണ്. രഞ്ജന്‍ പ്രമോദ് സത്യന്‍ അന്തിക്കാടിനു വേണ്ടി കഥയെഴുതിയ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. അങ്ങനെ ഒട്ടേറെ അനുകൂല കാര്യങ്ങള്‍ ലാല്‍ ചിത്രത്തിനുണ്ട്.

മമ്മൂട്ടിയും സിദ്ദീഖും ചേര്‍ന്നപ്പോഴൊക്കെ മലയാളത്തിലെ വമ്പന്‍ ഹിറ്റുകളാണു പിറന്നത്. ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍ എന്നിവ ഇറങ്ങിയ കാലത്ത് വന്‍ വിജയമായിരുന്നു. മമ്മൂട്ടിക്കൊപ്പംനയന്‍താര വീണ്ടുമെത്തുകയാണ്. കോമഡിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് സിദ്ധീഖ് ചിത്രം ഒരുക്കുന്നത്. ഈ മാസം 27ന് ലാല്‍ ചിത്രമെത്തും. മമ്മൂട്ടി ചിത്രം വിഷുവിന്. ഏതു ചിത്രം കൂടുതല്‍ ഉച്ചത്തില്‍ വിജയിക്കുമെന്നു കാത്തിരുന്നു കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X