മോഹന്‍ലിന് എതിരെ മമ്മൂട്ടിയല്ല, ദുല്‍ഖറും നിവിനുമാണ്
തമിഴ് സിനിമകളുടെ കുത്തൊഴുക്കെല്ലാം കഴിഞ്ഞു. ഇനി മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന കുറച്ച് നല്ല മലയാള സിനിമകള്‍ ഈ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി തിയേറ്ററുകളിലെത്തും. അതില്‍ ഏറെ പ്രതീക്ഷിച്ചിരുന്ന രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാല്‍ നായകനാകുന്ന എന്നും എപ്പോഴും മമ്മൂട്ടി നായകനാകുന്ന ഭാസ്‌കര്‍ ദ റാസ്‌ക്കലും.
ഇരു ചിത്രങ്ങളും വിഷുവിന് തിയേറ്ററുകളിലെത്തും എന്നും, നീണ്ട ഒരിടവേളയ്ക്ക് ശേഷം തിയേറ്ററില്‍ ലാല്‍-മമ്മൂട്ടി കോമ്പിനേഷന്‍ നടക്കും എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മത്സരം മമ്മൂട്ടിയും മോഹന്‍ലാലും ആയിട്ടായിരിക്കില്ല, മോഹന്‍ലാലും യുവ നടന്മാരുമായിട്ടായിരിക്കമെന്നുമാണ് ഒടുവില്‍ കേള്‍ക്കുന്ന വിവരം.

മഞ്ജു വാര്യരെയും മോഹന്‍ലാലിനെയും താരജോഡികളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന എന്നും എപ്പോഴും എന്ന ചിത്രം മാര്‍ച്ച് 27ന് റിലീസ് ചെയ്യും എന്ന കാര്യത്തില്‍ തീരുമാനമായി. മമ്മൂട്ടിയെയും നയന്‍താരെയയും താരജോഡികളാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ ഏപ്രില്‍ രണ്ടാം വാരമായിരിക്കും തിയേറ്ററുകളിലെത്തുക.
അതേ സമയം മോഹന്‍ലാലിന് ശക്തമായ എതിരാളികളും ഇത്തവണയുണ്ട്. ദുല്‍ഖര്‍ സല്‍മാനെയും നിത്യ മേനോനെയും താരജോഡികളാക്കി ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഓഫ് ലവ്വും നിവിന്‍ പോളിയും മഞ്ജിമ മോഹനും താരജോഡികളാകുന്ന ഒരു വടക്കന്‍ സെല്‍ഫിയും ഈ മാര്‍ച്ചിലാണ് തിയേറ്ററുകൡലെത്തുന്നത്.
അതേ സമയം മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റാസിക്കലിന് വെല്ലുവിളിയുയര്‍ത്തുന്നത് ജയറാമും ദിലീപുമാണ്. ജയറാം നായകനാകുന്ന സര്‍ സിപിയും ദിലീപ് നായകനാകുന്ന ഇവന്‍ മര്യാദ റാമനും വിഷു റിലീസ് ഭാഗമായിട്ടാണ് തിയേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications