മമ്മൂക്കയുടെ പിള്ളേർ ഒരു ബസ് ഉണ്ടാക്കിയത് ഇങ്ങനെ!! പതിനെട്ടാം പടി പൊളിച്ചു, കാണൂ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പതിനെട്ടാംപടി. വ്യത്യസ്ത ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതുകൊണ്ട് തന്നെ ചിത്രത്തിനായി അതീവ ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. ജൂലൈ 6 ന് പുറത്തിറങ്ങിയ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ പതിനെട്ടാം പടിയിലെ വീഡിയോ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. താ തരികിട എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്.

pathinettam padi

പൊതുവെ സ്കൂൾ വിദ്യാർഥികൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് യാത്രക്ലേശം. ഇതിനെ പ്രമേയമാക്കിയുളളതാണ് പാട്ട്. സ്കൂളിന് സ്വന്തമായി ഒരു ബസ് അതിന് വേണ്ടി വിദ്യാർഥികൾ എടുക്കുന്ന പ്രയത്നവും ഒടുവിൽ സ്വപ്ന സാക്ഷാത്കാരവുമാണ് വീഡിയോയിൽ പറയുന്നത്. ലോറൻസ് ഫെർണാണ്ടസിന്റെ വരികൾക്ക് പ്രശാന്ത് പ്രഭാകറാണ് സംഗീതം നൽകിയിരിക്കുന്നത്. എംജി ശ്രീകുമാര്‌, മനോജ് കെ ജയൻ, കെഎസ് ഹരി ശങ്കർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂക്ക അവതരിപ്പിച്ചിരിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ പുതുമുഖങ്ങളെ കൂടാതെ പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ, അഹാന, മണിയൻപ്പിള്ള രാജു, ലാലു അലക്സ്, കനിഹ, പ്രിയമണി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X