For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി റായി ലക്ഷ്മി വിവാഹിതയാവുന്നു; വരനെ കുറിച്ചുള്ള സര്‍പ്രൈസ് പൊട്ടിക്കാതെ സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി

  |

  ലോക്ഡൗണിലും മറ്റുമായി നിരവധി താരങ്ങളുടെ വിവാഹമാണ് നടന്നത്. ഇപ്പോഴിതാ ഒരു താരസുന്ദരി കൂടി വിവാഹിതയാവാന്‍ പോവുകയാണെന്ന വിവരം പുറത്ത് വന്നിരിക്കുകയാണ്. നടി റായി ലക്ഷ്മിയാണ് വൈകാതെ താനും വിവാഹിതയാവുമെന്ന കാര്യം ആരാധകരെ അറിയിച്ച് രംഗത്ത് എത്തിയത്. കഴിഞ്ഞ കുറച്ച് കാലമായി ലക്ഷ്മി അത്ര സജീവമായിരുന്നില്ല.

  റായി ലക്ഷ്മിയുടെ സൌന്ദര്യ രഹസ്യം ഇതാണോ, ജിമ്മിൽ നിന്നുള്ള നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  അന്ന് മുതല്‍ നടിയെ അന്വേഷിക്കുന്നവരോടാണ് താന്‍ പ്രണയത്തിലായിരുന്നു എന്ന കാര്യം റായി ലക്ഷ്മി പറഞ്ഞത്. പങ്കാളിയുടെ പ്രൈവസിയ്ക്ക് വേണ്ടിയാണ് ഇക്കാര്യം മറച്ച് വെച്ചതെന്നും ഈ മാസം അവസാനത്തോട് കൂടി വിവാഹനിശ്ചയമാണെന്നും നടി പറയുന്നു. സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കുറിപ്പിലാണ് വിവാഹക്കാര്യം നടി വെളിപ്പെടുത്തിയത്.

  'കുറേ കാലമായി ഞാന്‍ എവിടെയാണെന്ന് ചോദിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ട് ആ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്റെ പ്രണയം മറച്ച് വെച്ചതല്ലെന്ന് ആദ്യമേ പറയട്ടേ. എന്റെ ബന്ധം മറ്റൊരുടെയും പ്രധാന കാര്യമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എനിക്ക് കുറച്ച് സ്വകാര്യത വേണം. അത് മാത്രമല്ല എന്റെ പങ്കാളിയെ കൂടി സംരക്ഷിക്കുകയും വേണം. ഈ ഏപ്രില്‍ 27 ഞങ്ങളുടെ വിവാഹനിശ്ചയമാണ്.

  കഴിഞ്ഞ ആഴ്ചകളില്‍ തന്നെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് ഇത് സംഭവിക്കുന്നത്. പക്ഷേ എന്റെ കുടുംബം വളരെയധികം സന്തോഷത്തിലാണ്. എന്റെ ജീവിതത്തിലെ ഈ സന്തോഷത്തിനും പ്രണയത്തിനും കാത്തിരിക്കാന്‍ വയ്യ. 'ഈ പോസ്റ്റ് ഞാന്‍ മറ്റൊരാളില്‍ നിന്നും മോഷ്ടിച്ച് റീ പോസ്റ്റ് ചെയ്യുന്നതാണ്. എന്തിനെന്നാല്‍, കൈകള്‍ വൃത്തിയായി കഴുകണം എന്നും സാനിറ്റൈസര്‍ കൃത്യമായി ഉപയോഗിക്കണം എന്നും നിങ്ങളെ ഓര്‍മപ്പെടുത്താന്‍ വേണ്ടി മാത്രം'' എന്നതാണ് റായി ലക്ഷ്മിയുടെ പോസ്റ്റിലെ ട്വിസ്റ്റ്.

  അതേ സമയം റായി ലക്ഷ്മി പ്രണയത്തിലാണെന്നും വൈകാതെ വിവാഹം കഴിക്കുമെന്നുമൊക്കെ ചിലർ പറയുന്നു. അതിനുള്ള സൂചനയായിരിക്കും നടി പറഞ്ഞത്. കാരണം കുറച്ച് കാലമായി നടി എവിടെ ആണെന്നോ എന്ത് ചെയ്യുകയാണെന്നോ ഒരു സൂചനയും ഇനിയും നല്‍കിയിട്ടില്ല. ഇതുവരെയും കാര്യമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കാത്തത് കൊണ്ട് തന്നെ റായി ലക്ഷ്മിയുടെ പ്രണയം എവിടെയും വാര്‍ത്തയായില്ല. വരും ദിവസങ്ങളിൽ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

  മമ്മൂക്കയെ വരെ ആകാംഷയിലാക്കി ലക്ഷ്മി റായിയുടെ ഗ്ലാമര്‍ വേഷം | filmibeat Malayalam

  തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് റായി ലക്ഷ്മി. ജൂലി 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ വലിയ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ റായി ലക്ഷ്മി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്‌ക്കൊപ്പമാണ് അഭിനയിച്ചത്. എന്നാല്‍ ഇനി ഒറ്റകൊമ്പന്‍ എന്ന ചിത്രത്തിലൂടെ തിരിച്ച് വരവിന് ഒരുങ്ങുന്നതിനിടെയാണ് വിവാഹവാര്‍ത്ത എത്തിയത്.

  English summary
  Mammootty Movie Actress Raai Laxmi Announces Her Engagement Date, With A Twist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X