ഹൈറേഞ്ചിലൂടെ അസ്വസ്ഥനായി മമ്മൂട്ടി!ആകാംക്ഷയുണർത്തി ഗാനഗന്ധർവനിലെ ഉന്തുപാട്ട്
മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമായ ഗാനഗന്ധർവനിലെ ആദ്യം ഗാനം പുറത്ത്. മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ഗാനം ഉന്ത് പാട്ട് പുറത്തു വിട്ടത്. സിയാ ഉൾ ഹക്ക് പാടിയിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവൻ.

ഗാനമേള ട്രൂപ്പിൽ പാടുന്ന കലാസദൻ ഉല്ലാസ് എന്ന കഥപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതിനും മുൻപ് പുറത്തു വന്ന ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. . മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുതുമുഖ താരം വന്ദിതയാണ് ചിത്രത്തിലെ നായിക.
സംവിധായകൻ രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കരഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിയിലെ സിനിമ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. സെപ്റ്റംബർ 26 ന് ചിത്രം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications