അഭിനയിക്കാൻ താൽപര്യമുണ്ടോ!! കോട്ടയം കുഞ്ഞച്ചൻ രണ്ടാം ഭാഗത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു
പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കേട്ടയം കുഞ്ഞച്ചൻ. ചിത്രത്തിനു വേണ്ടിയുളള കട്ട കാത്തിരുപ്പിലാണ് ജനങ്ങൾ ഇപ്പോൾ. എന്നാൽ ഇപ്പോൾ സിനിമ പ്രേമികൾക്ക് ഒരു സന്താഷ വാർത്ത. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു. ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ വിജയ് ബാബുവാണ് തന്റെ ഫേസ്ബുക്ക പോസ്റ്റിലൂടെ ഈ വിവരം അറിയിച്ചിരിക്കുന്നത്.

17നും26 നും വയസിനിടയിലുള്ള കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള പുതുമഖങ്ങളെയാണ് ചിത്രത്തിലേയ്ക്ക് ആവശ്യം. പത്തനം തിട്ട സ്വദേശികൾ( [email protected]). കോട്ടയം([email protected]) എറണാകുളം([email protected]) എന്ന മെയിൽ ഐഡിയിലേയ്ക്ക് അരുടെ ബയോഡാറ്റയും 3ഫോട്ടോകളും (ക്ലോസപ്പ് , മീഡിയം, ഫുള്‍സൈസ്) സെല്‍ഫ് ഇന്‍ഡ്രൊഡക്ഷന്‍/ പെര്‍ഫോമന്‍സ് വീഡിയോ (30 to 60 seconds) എന്നിവ ഏപ്രിൽ 23 ന് മുൻപായി അയക്കുക. ഇവരിൽ തിരഞ്ഞെടുക്കുന്നവനരിൽ നിന്ന് ഓഡിഷനിലൂടെയായിരിക്കും ആളുകൾ തിരഞ്ഞെടുക്കു. ഓഡിഷനുമായി ബന്ധപ്പെട്ട സ്ഥലവും തീയതിയും പിന്നാലെ അറിയിക്കും.
കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. സിനിമയുടെ കോപ്പി റൈറ്റുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങൾ തലപൊക്കിയത്. ഇനി കോട്ടയം കുഞ്ഞച്ചൻ 2 എന്ന പേരിൽ സിനിമയുണ്ടാകില്ല എന്നൊരു തീരുമാനത്തിൽ വരെ എത്തിയിരുന്നു. ഇത് സിനിമ പ്രേമികൾക്ക് വല്ലാത്തൊരു തിരിച്ചടിയായിരുന്നു. എന്നാൽ അവസാനം പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുകയായിരുന്നു. മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ 'കോട്ടയം കുഞ്ഞച്ചൻ 2' എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക. മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായ കോട്ടയം കുഞ്ഞച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക. നിർമ്മാതാവ് വിജയ് ബാബുവാണ് ഈ സന്തോഷ വിവരവും പ്രേക്ഷകരുമായി പങ്കുവെച്ചത്


Click it and Unblock the Notifications











