For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക ഒരു മനുഷ്യ സ്നേഹിയാണ്! ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം സാധിച്ചു തന്നു, മാമാങ്കം നായിക

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. ചരിത്രകഥ പറയുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രിയതാരങ്ങളോടൊപ്പം അന്യഭാഷ താരങ്ങളും എത്തുന്നുണ്ട്. ദില്ലി സ്വദേശി പ്രാചി ടെഹ്ലാണ് മമ്മൂട്ടിയുടെ നായികയായി ചിത്രത്തിലെത്തുന്നത്. കായിക രംഗത്ത് ഇന്ത്യയ്ക്ക് വേണ്ടി ചരിത്ര നേട്ടം കൈവരിച്ച പ്രാചിയുടെ ആദ്യ മലയാള ചിത്രമാണ് മാമങ്കം. ഇന്ത്യയ്ക്ക് അന്താരാഷ്ട്രതലത്തില്‍ ചരിത്രത്തിലെ ആദ്യ മെഡല്‍ നേടിക്കൊടുത്ത നായിക. ബാസ്‌കറ്റ്ബോളിലും ദേശീയതലത്തില്‍ കളിച്ചശേഷം വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. ഇപ്പോഴിത ചിത്രീകരണ വേളയിൽ മമ്മൂക്ക ചെയ്തു നൽകിയ സഹായത്തെ കുറിച്ച് താരം വെളിപ്പെടുത്തുകയാണ്. ചിത്രഭൂമിയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.

  പൃഥ്വിയുടെ ആ സ്വപ്നം പക്രുവിനുമുണ്ട്! അവാർഡ് കിട്ടിയ സന്തോഷത്തോടൊപ്പം മോഹം തുറന്ന് പറഞ്ഞ് താരം

  ടിവി സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് മാമാങ്കത്തിലേയ്ക്കുളള ഓഡീഷന് വിളിക്കുന്നത്. ഓഡിഷനും പോയെങ്കിലും ഇത്രയും വലിയ ചിത്രത്തിന്റെ ഭാഗമാകാൻ കഴിയുമെന്ന് വിചാരിച്ചിരുൂന്നില്ല. ഒടുവിൽ മാമാങ്കത്തിലെ ഉണ്ണിമായ എന്ന കഥാപാത്രം തന്നിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു. എന്റെ കരിയറിലെ ഏറ്റവും അനുഭവസമ്പത്ത് സമ്മാനിച്ച കഥാപാത്രമാണിത്.

  ശരീരികമായും മാനസികമായും ഉണ്ണിമായ എന്ന കഥാപാത്രത്തിലേയ്ക്ക് മാറാൻ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നു. നൂറ്റാണ്ടുകൾക്ക് മുൻപുള്ള കാലഘട്ടത്തിലെ കഥാപാത്രമാകാൻ ഒരുപാട് ഒരുക്കങ്ങൾ വേണ്ടിവന്നു. എന്നാൽ ചിത്രത്തിന്റെ കഥാപാത്രങ്ങളെ കുറിച്ചും കഥയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും താരം വ്യക്തമാക്കി.

  നേരത്തെ തന്നെ താൻ മമ്മൂട്ടിയുടെ വലിയ ആരാധികയാണ്. അദ്ദേഹത്തെ മമ്മൂക്ക എന്നാണ് വിളിക്കുന്നത്. ജീവിച്ചിരിക്കുന്ന ഇതിഹാസം എന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. മാമങ്കം സിനിമയിൽ താൻ എത്തുന്നതിനും മുൻപ് തന്നെ തന്നെ കുറിച്ചും തന്റെ ഹോബിയെ കുറിച്ചും അദ്ദേഹം ചോദിച്ച് അറിഞ്ഞിരുന്നു. നടൻ എന്നതിലുപരി അദ്ദേഹം ഒരു മികച്ച മനുഷ്യ സ്നേഹിയും വലിയ മനുഷ്യനുമാണെന്നും പ്രാചി കൂട്ടിച്ചേർത്തു.

  സിനിമയിൽ ഓരോ രംഗങ്ങൾ എങ്ങനെ ചെയ്യണമെന്നൊക്കെ അദ്ദേഹം പറഞ്ഞു തന്നിരുന്നു. കൂടാതെ മാമാങ്കം ഷൂട്ട് നടക്കുന്നത് റംസാൻ സമയത്തായിരുന്നു. തനിയ്ക്ക് ബിരിയാണി കഴിക്കണമെന്നുള്ള ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം പെരുന്നാളിന് വീട്ടിൽ ഉണ്ടാക്കിയ ബിരിയാണി കൊണ്ടു വന്നു തന്നിരുന്നു. അദ്ദേഹത്തെപ്പോലെയുള്ള മഹാനടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കരുതുന്നത്.

  നെറ്റ്ബോളില്‍ ഇന്ത്യക്കായി ചരിത്രത്തിലാദ്യത്തെ അന്താരാഷ്ട്ര മെഡല്‍ നേടിക്കൊടുക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്.സ്‌കൂള്‍ പഠനകാലത്ത് ബാസ്‌കറ്റ്ബോളിലായിരുന്നു എനിക്ക് താത്പര്യം. ബാസ്‌കറ്റ്ബോളില്‍ ദേശീയതലത്തില്‍ കളിക്കുന്നതിനിടെയാണ് നെറ്റ്ബോളിലേക്ക് വന്നത്. ഡല്‍ഹിയിലെ മോണ്ട്ഫോര്‍ട്ട് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ഡല്‍ഹി ജീസസ് ആന്‍ഡ് മേരി കോളേജില്‍നിന്ന് ബി.കോം. ബിരുദം നേടിയശേഷം ജി.ജി.എസ്.ഐ.പി.യില്‍നിന്ന് എംബിഎയും നേടി.

  കിം കർദാഷിനെ ആ വിവാദം വസ്ത്രം ധരിപ്പിച്ചത് മൂന്ന് പേർ ചേർന്ന്! വീഡിയോ വൈറൽ

  English summary
  mammootty movie mamagam actress prachi tehlan says about mammootty Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X