വിമർശിച്ചത് മമ്മൂട്ടിയെയല്ല....!! അഴകിയ രാവണൻ പരാമർശത്തെ കുറിച്ച് റസൂൽ പൂക്കുട്ടി
സിനിമാ മേഖലയില്‍ ഗോഡ്ഫാദറില്ലാത്ത ഒരു സാധാരണക്കാരന്‍ ചെറുപ്പക്കാരന്റെ സ്വപ്നങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ സംഭവം.'
Recommended Video

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മമ്മൂക്ക ചിത്രമാണ് മാമാങ്കം. എന്നാൽ ചിത്രത്തിനെ കുറിച്ചുള്ള വിവാദങ്ങൾ ഒന്നിനു പിറകെ ഒന്നായി എത്തുകയാണ്. സംവിധായകൻ സജീവ് പിള്ളയേയും നടൻ ധ്രുവനേയും ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലൊണ് വിവദങ്ങൾ തല പൊക്കാൻ തുടങ്ങിയത്. തുടർന്ന് നിരവധി വാദപ്രതിവാദങ്ങൾ ഉയർന്നു വന്നിരുന്നു.

സാമ്പത്തികമായും നിയമപരമായും വഞ്ചിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് തന്നെ സിനിമയിൽ നിന്ന് പുറത്താക്കിയതെന്ന് സജീവ് പിളള കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിർമ്മാതാവ് വേണു കുന്നപ്പിള്ളിക്ക് സിനിമ മറ്റു ചില മേഖലകളിലേക്കുള്ള വഴിയാകുകയാണോ എന്ന് തോന്നുന്ന സംശയം തോന്നിയെന്നും സംവിധായകൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ സംശയങ്ങളിൽ സംശയം പ്രകടിപ്പിച്ചതിന്റെ ഫലമാണ് സിനിമയിൽ നിന്ന് പുറത്തായതെന്നും സജീവ് പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇപ്പോഴിത സജീവ് പിളളയ്ക്ക് പിന്തുണയുമായി റസൂർ പൂക്കൂട്ടി രംഗത്തെത്തിയിട്ടുണ്ട്. സജീവ് പിളളയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വാർത്ത പങ്കുവെച്ചു കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.അഴകിയ രാവണനിലെ കഥാപാത്രത്തെ പരാമർശിച്ചത് നിർമ്മാതാവിനെ മാത്രമാണെന്ന് റസൂർ പൂക്കുട്ടി പറഞ്ഞു. ഈ വാർത്ത സൂഷ്മമായി പരിശോധിച്ചാൽ ഏതൊരു മലയാളിയ്ക്കും പ്രത്യേകിച്ച് സിനിമ പ്രേമികൾക്കും മനസ്സിലാകും. സിനിമാ മേഖലയില്‍ ഗോഡ്ഫാദറില്ലാത്ത ഒരു സാധാരണക്കാരന്‍ ചെറുപ്പക്കാരന്റെ സ്വപ്നങ്ങള്‍ ചവിട്ടിയരയ്ക്കപ്പെടുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ സംഭവം.' റസൂൽ പൂക്കൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനും മുമ്പും മാമാങ്കം വിവാദത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.റസൂൽ പൂക്കുട്ടിയെ കൂടാതെ ഛായാഗ്രാഹകൻ സണ്ണി ജോസഫ്, സംവിധായകൻ സജിന്‍ ബാബു എന്നിവരും സജീവിന് പിന്തുണയുമായി എത്തിയിരുന്നു.


Click it and Unblock the Notifications











