കറുത്ത കണ്ണടയും ഖദർ മുണ്ടും ഷർട്ടും! മുഖത്ത് ഗൗരവം, വണ്ണിൽ മമ്മൂക്ക...
പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. മെഗസ്റ്റാർ മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഖദർ മുണ്ടും ഷർട്ടും ധരിച്ച് കറുത്ത ഫ്രെയിമുള്ള കണ്ണട വച്ച് വളരെ ഗൗരവക്കാരനായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ പുതിയ ലുക്ക് ചർച്ചയായിട്ടുണ്ട്. കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ആദ്യം തന്നെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തു വന്നിരുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബോബി-സഞ്ജയ് ആണ്. ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഷൂട്ടിങ്ങിനിടെ മമ്മൂക്ക കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി കണ്ടത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
വണ്ണിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ജോജു ജോര്‍ജ്, മുരളി ഗോപി, ശങ്കർ രാമകൃഷ്ണൻ, സലീംകുമാർ, ശ്യാമപ്രസാദ്, അലൻസിയാർ, ബാലചന്ദ്രമേനോൻ, സുദേവ് നായര്‍, ഗായത്രി അരുണ്‍ എന്നിവരാണ് മറ്റു താരങ്ങൾ. നടൻ കൃഷ്ണ കുമാറിന്റെ മകൾ ഇഷാനി കൃഷ്ണ ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നുണ്ട് .ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications