പ്രേക്ഷകർക്ക് സർപ്രൈസുമായി മമ്മൂട്ടി; 'മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനും കൂട്ടരും നാളെ, പുതിയ ടീസർ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. ചിത്രത്തിൽ മുഖ്യമന്ത്രിയായിട്ടാണ് താരം എത്തുന്നത്. നേരത്തെ പുറത്തു വന്ന ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ടീസറിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ മറ്റൊരു ടീസർ പുറത്തു വിടുകയാണ് അണിയറ പ്രവർത്തകർ. നാളെയാണ് (മാർച്ച് 7) ടീസർ പുറത്തു വിടുക .

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ, ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ നടി അഹാനയുടെ സഹോദരിയും നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുകയാണ്.
ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വെളുത്ത ഷര്‍ട്ടും മുണ്ടുമുടുത്ത് കട്ടിക്കണ്ണടയുമായി ഗൗരവഭാവത്തിരിക്കുന്ന താരത്തെയായിരുന്നു പോസ്റ്ററില്‍ കണ്ടത്. അതുപോലെ ഫസ്റ്റ് ടീസർ യൂട്യൂബിൽ ട്രെന്റിങ്ങായിരുന്നു. എട്ട് ലക്ഷത്താളം പേരാണ് വീഡിയോ കണ്ടത്. അതിനാൽ തന്നെ സെക്കൻഡ് വീഡിയോയ്ക്കായി അതീവ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വിഷു റിലീസായിട്ടാകും ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രീകരണത്തിനിടെ മമ്മൂട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പിണറായി ഫേസ്ബുക്ക് പേജിൽ പങ്കു വെച്ചിരുന്നു.


Click it and Unblock the Notifications