കലിപ്പ് ലുക്കിൽ മമ്മൂട്ടി, കൂടെ ജോജുവും മുരളി ഗോപിയും... 'വൺ' പോസ്റ്റർ പുറത്ത്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. മുഖ്യമന്ത്രിയായി താരം എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടിയ്ക്കൊപ്പം ജോജുവും ജോർജും മരളി ഗോപിയും പോസ്റ്ററിൽ ഇടം പിടിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിയ്ക്കൊപ്പം സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നടി അഹാനയുടെ സഹോദരിയും നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇഷാനിയുടെ ആദ്യ ചിത്രമാണിത്.
ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വെളുത്ത ഷര്‍ട്ടും മുണ്ടുമുടുത്ത് കട്ടിക്കണ്ണടയുമായി ഗൗരവഭാവത്തിരിക്കുന്ന താരത്തെയായിരുന്നു പോസ്റ്ററില്‍ കണ്ടത്. വിഷു റിലീസായിട്ടാകും ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രീകരണത്തിനിടെ മമ്മൂട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പിണറായി ഫേസ്ബുക്ക് പേജിൽ പങ്കു വെച്ചിരുന്നു.


Click it and Unblock the Notifications