മുഖ്യമന്ത്രിയായി മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച, ഒപ്പം ജോജു ജോര്‍ജും! വണ്ണിലെ പുതിയ ചിത്രം വൈറല്‍!
കരിയറില്‍ ഇന്നുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായി മമ്മൂട്ടി എത്തുന്നുവെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയായെത്തുകയാണ് മെഗാസ്റ്റാര്‍. ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ഇത്തരത്തിലുള്ള കഥാപാത്രവുമായി താരമെത്തുന്നത്. തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണിത്. സിനിമയുടെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയായി നില്‍ക്കുന്ന മമ്മൂട്ടിയും അരികിലിരിക്കുന്ന ജോജു ജോര്‍ജിനെയുമാണ് ചിത്രത്തില്‍ കാണുന്നത്. കടക്കല്‍ ചന്ദ്രനായുള്ള ഭാവപ്പകര്‍ച്ചയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
വെള്ള ഷര്‍ട്ടും മുണ്ടുമുടുത്തുള്ള മമ്മൂട്ടിയെയാണ് പുതിയ ഫോട്ടായില്‍ കാണുന്നത്. എങ്ങനെയായിരിക്കണം ഒരു മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള സിനിമയാണിത്. ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം അടുത്ത ചിത്രവുമായെത്തുകയാണ് സന്തോഷ് വിശ്വനാഥ്. ബോബി സഞ്ജയ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ശ്രീനിവാസന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, മാത്യു തോമസ്, രണ്‍ജി പണിക്കര്‍, മുരളി ഗോപി, സുദേവ് നായര്‍, അലന്‍സിയര്‍, ശ്യാമപ്രസാദ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

Recommended Video
നിമിഷ സജയന്‍, ഗായത്രി അരുണ്‍, ഇഷാനി കൃഷ്ണ തുടങ്ങിയവരാണ് വണ്ണിലെ സ്ത്രീകഥാപാത്രങ്ങള്‍. ഈ ചിത്രത്തിലൂടെ ഇഷാനി കൃഷ്ണയും അഭിനയത്തില്‍ തുടക്കം കുറിക്കുകയാണ്. കൃഷ്ണകുമാറും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായി അവസരം ലഭിച്ചപ്പോള്‍ അത് വേണ്ടെന്ന് വെക്കാന്‍ തോന്നിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അഹാന കൃഷ്ണയ്ക്കും ഹന്‍സിക കൃഷ്ണയ്ക്കും പിന്നാലെയായി ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറുകയാണ്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നേരത്തെ ഇഷാനി പറഞ്ഞിരുന്നു.


Click it and Unblock the Notifications











