മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന വണ്‍ ഒക്ടോബറില്‍ തുടങ്ങും! ആരാധകര്‍ ആവേശക്കൊടുമുടിയില്‍!

തുടക്കം മുതലേ തന്നെ മമ്മൂട്ടിയുടെ സിനിമകള്‍ വാര്‍ത്തയാവാറുണ്ട്. മികച്ച അവസരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. അഭിനയമെന്ന ജോലിയോട് അങ്ങേയറ്റത്തെ ആത്മാര്‍ത്ഥതയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള എനര്‍ജിയാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് പലരും ചോദിച്ചിരുന്നു. കൃത്യമായ ഭക്ഷണക്രമവും മുടക്കാത്ത വ്യായാമവുമാണ് ഇന്നും ചെറുപ്പക്കാരനായി തുടരുന്നതിന് പിന്നിലെ കാരണമെന്നാണ് ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍. സിനിമ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാലും വ്യക്തി ജീവിതത്തിലെ നിലപാടുകളിലായാലും അദ്ദേഹം എന്നും വ്യത്യസ്തനാണ്.

വൈവിധ്യമാര്‍ന്നതായിരിക്കണം ഓരോ കഥാപാത്രങ്ങളുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. തുടക്കക്കാരനാണെന്നോ അനുഭവസമ്പത്തുള്ളവരാണെന്നോ എന്ന കാര്യത്തെക്കുറിച്ചൊന്നും അദ്ദേഹം ആലോചിക്കാറില്ല. പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും ഈ താരത്തെ ആകര്‍ഷിക്കുന്നത്. നിരവധി സംവിധായകരാണ് മമ്മൂട്ടിയുടെ സിനിമയിലൂടെ തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് വാചാലരായി ഇവരെര്താറുമുണ്ട്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുകയാണെന്ന വിവരം അടുത്തിടെയായിരുന്നു പുറത്തുവന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ വേഷത്തില്‍ അദ്ദേഹം എത്തുമ്പോള്‍ എന്തായിരിക്കും സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

 മുഖ്യമന്ത്രിയുടെ വേഷത്തില്‍

ആന്ധ്രപ്രദേശിന്റെ എല്ലാമെല്ലാമായ വൈഎസ്ആറിന്റെ വേഷത്തില്‍ മമ്മൂട്ടി എത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു തെലുങ്ക് ജനത നല്‍കിയത്. വൈഎസ്ആര്‍ മുന്നില്‍ വന്നത് പോലെയെന്നായിരുന്നു പ്രതികരണം. മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് പിന്നാലെയായി മെഗാസ്റ്റാര്‍ വീണ്ടും മുഖ്യമന്ത്രി വേഷത്തില്‍ എത്തുകയാണ്. അദ്ദേഹം വീണ്ടും രാഷ്ട്രീയക്കാരന്റെ കുപ്പായം അണിയുന്നുവെന്നറിഞ്ഞതിന്റെ ആവേശം ആരാധകരിലുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഫാന്‍ മേഡ് പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു.

ചിത്രീകരണത്തിലേക്ക്

ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഇവരുടെ തൂലികയില്‍ പിറന്ന സിനിമകള്‍ക്കെല്ലാം മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. പൊളിറ്റിക്കല്‍ ത്രില്ലറായൊരുക്കുന്ന സിനിമയ്ക്ക് വണ്‍ എന്നാണ് പേര് നല്‍കിയിട്ടുള്ളത്. സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ 20 ന് തുടങ്ങുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. ഇതിന് പിന്നാലെയായി തിരുവനന്തപുരത്താണ് ഷൂട്ട്. 15 ദിവസത്തെ ചിത്രീകരണമാണ് കൊച്ചിയില്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്.

 റോള്‍ മോഡല്‍ കഥാപാത്രം

പൊതുവെ റോള്‍ മോഡല്‍ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള മുഖ്യമന്ത്രിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയായാല്‍ എങ്ങനെയാവണമെന്ന തരത്തിലുള്ള റോളാണ് താരത്തിന്റേത്. പ്രത്യേകിച്ച് ഒരു പാര്‍ട്ടിയുടെയോ കൊടിയുടെയോ കാര്യത്തെക്കുറിച്ചല്ല ചിത്രം പറയുന്നതെന്നുമുള്ള വിവരങ്ങളുമാണ് പുറത്തുവന്നിട്ടുള്ളത്. മമ്മൂട്ടിയുടെ കരിയറിലെ അടുത്ത നാഴികക്കല്ലാവുമോ ഈ സിനിമ എന്നാണ് ആരാധകരുടെ ചോദ്യം.

 ആവേശത്തോടെ കേട്ടു

ആവേശത്തോടെയാണ് മമ്മൂട്ടി ഈ സിനിമയുടെ തിരക്കഥ കേട്ടത്. അതേ എനര്‍ജി നിലനിര്‍ത്തിയാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയൊരുക്കുന്നതും. തുടക്കം മുതലുള്ള ആ ത്രില്‍ അവസാനം വരെ നിലനിര്‍ത്തുമ്പോള്‍ ആരാധകര്‍ക്കും ആവേശമാണ്. ഭാവപ്പകര്‍ച്ചയിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന മെഗാസ്റ്റാറില്‍ ഈ കഥാപാത്രവും സുരക്ഷിതമായിരിക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

നര്‍മ്മസ്വഭാവവും

രണ്‍ജി പണിക്കരും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. സിനിമയിലെ താരനിരയെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സാധാരണക്കാരനായ ഒരു യുവാവും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയും സംസാരവുമൊക്ക ചെിത്രത്തിലെ പ്രധാന ഘടകമാണ്. ഗൗരവമാര്‍ന്ന വിഷയത്തെ നര്‍മ്മ സ്വഭാവത്തോടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്.

കാത്തിരിക്കുന്ന സിനിമകള്‍

രണ്ടാം ഭാഗവും ചരിത്ര സിനിമകളുമുള്‍പ്പടെ നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനുള്ളത്. തുടക്കം മുതലേ തന്നെ ഈ സിനിമകളെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുമുണ്ട്. രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വനാണ് ഇനി അദ്ദേഹത്തിന്റേതായി തിയേറ്ററുകളിലേക്ക് എത്തുന്നത്. മാമാങ്കത്തിലും ഷൈലോക്കിലുമാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X