മണിസാറിന് പിന്നാലെ ജോൺ എബ്രഹാം പാലയ്ക്കലും!! മമ്മൂട്ടി ചിത്രം പതിനെട്ടാംപടിയുടെ റിലീസ് തീയതി
2019 മലയാള സിനിമയ്ക്ക് വളരെ മികച്ച വർഷമാണ്. മികച്ച ഒരുപിടി ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയത്. 2019 താരരാജക്കന്മാർക്കും മികച്ച വർഷമാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രങ്ങളായിരുന്നു പേരൻപ്, യാത്ര, മധുരരാജ. ഈ വർഷത്തിന്റെ തുടക്കത്തിലായിരുന്നു ഈ മൂന്ന് ചിത്രങ്ങളും പുറത്തു വന്നത്. പ്രേക്ഷകർ ആകാംക്ഷയോടെയായിരുന്നു ചിത്രത്തിനായി കാത്തിരുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പതിനെട്ടാംപടി.
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് കണ്ട് വണ്ടറടിച്ചിരിക്കുകയാണ് പ്രേക്ഷകർ. സ്റ്റൈലൻ ലുക്കിലാണ് മമ്മൂക്ക ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു. ഫസ്റ്റ്ലുക്ക് പുറത്തു വന്നതിനു പിന്നാലെ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ജനങ്ങൾ. ഇപ്പോഴിത പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. മമ്മൂട്ടി ചിത്രം പതിനെട്ടാംപടിയുടെ റീലീസിങ് തിയതി പുറത്ത്.

ചിത്രം ജൂലൈയിൽ
ജൂലൈ 5 നാണ് പതിനെട്ടാം പടി റിലീസിനായി എത്തുന്നത്. ചിത്രത്തിൽ ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നായക സമാനമായ അതിഥി വേഷത്തിലാകും താരം പ്രത്യക്ഷപ്പെടുക. ചിത്രത്തിലെ മമ്മൂക്കയുടെ ഗെറ്റപ്പ് നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഗെറ്റപ്പ് മാത്രമല്ല ചിത്രത്തിൽ മികച്ച ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ കൊറിയോഗ്രാഫർ കെച്ച കൊംബഡിയാണ് ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ തയ്യാറാക്കിരിക്കുന്നത്.

വൻ താരനിറ
വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മമ്മൂട്ടിയെ കൂടാതെ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നത്. പൃഥ്വിരാജ്,ആര്യ, ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ, ലാലു അലക്സ്, മണിയൻ പിളള രാജു,സുരാജ് വെഞ്ഞാറൻമൂട്, പ്രിയാ മണി, സാനിയ അയ്യപ്പൻ, മുത്തുമണി എന്നിവരെ കൂടാതെ 65 പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

എആർ റഹ്മാന്റെ മരുമകൻ
വൻ താരനിര കൂടാതെ പ്രേക്ഷകർക്ക് ഒരുപാട് സർപ്രൈസുമായിട്ടാണ് പതിനെട്ടാം പടി എത്തുന്നത്. ചിത്രത്തിലെ മറ്റൊരു ആകർഷകമായ സംഗതി പാട്ടാണ് . ചിത്രത്തിലെ പുറത്തിറങ്ങിയ ആദ്യ പാട്ടിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഈ പാട്ടിന് പിന്നിൽ ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസമായ എആര്‍ റഹ്മാന്റെ മരുമകനായ എഎച്ച് കാഷിഫ് ആണ് . വിനായക് ശശി കുമാറിന്റേതാണ് വരികള്‍. ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. വിജയ് ചിത്രം മെര്‍സല്‍, ബിയോണ്ട് ദ ക്ലൗഡ്‌സ്, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് എആര്‍ റഹ്മാനൊപ്പം കാഷിഫും സംഗീത സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ജ്യോതിക നായികയായിട്ടെത്തിയ കാട്രിന്‍ മൊഴി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായി കാഷിഫ് എത്തുന്നത്. മലയാളത്തിലേക്കുള്ള വരവ് എന്തായാലും പ്രേക്ഷക ഹൃദയം കൈയടക്കുന്ന ഗാനവുമായിട്ടാണ്.

ബോക്സോഫീസ് തകർക്കും
അടുത്തടുത്തായി രണ്ട് മമ്മൂക്ക ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്. ഈദ് റിലീസായിട്ടാണ് മമ്മൂക്ക പോലീസ് വേഷത്തിലെത്തുന്ന ചിത്രമായ ഉണ്ട പ്രദർശനത്തിനെത്തുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഛത്തീസ് ഗഡിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോകുന്ന പോലീസ്കാരുടെ കഥയാണ് ഉണ്ടയുടെ പ്രമേയം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതായായിരുന്നു ടീസറിന് ലഭിച്ചിരുന്നത്. ഉണ്ടയും റിലീസിനു പിന്നാലെയാണ് പതിനെട്ടാം പടി റിലീസിനായി എത്തുന്നത്.


Click it and Unblock the Notifications