twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ബോസ് അഴിഞ്ഞാടുന്നു! തിയേറ്ററുകളെ ഇളക്കിമറിച്ച് ഷൈലോക്ക്! ആദ്യദിനത്തില്‍ നേടിയത്?

    |

    Recommended Video

    Shylock's First Day Collection Updates | FilmiBeat Malayalam

    മമ്മൂട്ടി ആരാധകര്‍ക്ക് ഉത്സവമായിരുന്നു ഷൈലോക്ക് സമ്മാനിച്ചത്. അജയ് വാസുദേവും മമ്മൂട്ടിയും മൂന്നാമത്തെ ചിത്രവുമായെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അഡ്വാന്‍സ് ബുക്കിംഗുകളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയ സിനിമയ്ക്ക് പലയിടങ്ങളിലും ടിക്കറ്റ് ലഭ്യമായിരുന്നില്ല. ഹൗസ് ഫുള്‍ ബോര്‍ഡുമായാണ് പല തിയേറ്ററുകളും പ്രേക്ഷകരെ സ്വാഗതം ചെയ്തത്. ചിലയിടങ്ങളില്‍ എക്‌സ്ട്രാ ഷോയുമുണ്ടായിരുന്നു. ഈ പ്രായത്തിലും ഇത്ര എനര്‍ജി എങ്ങനെയാണ് അദ്ദേഹം നിലനിര്‍ത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം. ആരാധകരെ തൃപ്തിപ്പെടുത്തുന്നതിനുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്ന് മുന്‍പ് സംവിധായകനും പറഞ്ഞിരുന്നു.

    കാത്തിരിപ്പിന് വിരാമമിട്ടെത്തിയ ചിത്രം ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷന്‍ തന്നെയാണ് സ്വന്തമാക്കിയിരിക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. കൃത്യമായ കണക്ക് വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. പല തിയേറ്ററുകളിലും ടിക്കറ്റ് ലഭിക്കാതെ ആളുകള്‍ മടങ്ങിപ്പോവുന്ന അവസ്ഥയാണെന്നും ദയവായി വീണ്ടും വരണമെന്നുമുള്ള കുറിപ്പുമായി ജോബി ജോര്‍ജും എത്തിയിരുന്നു. കൊച്ചിയില്‍ അര്‍ധരാത്രിയില്‍ എക്‌സ്ട്രാ ഷോ ഉണ്ടായിരുന്നുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

    ആദ്യദിനത്തിലെ പ്രകടനം

    ആദ്യദിനത്തിലെ പ്രകടനം

    കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച കലക്ഷനാണ് ഷൈലോക്കിന് ലഭിച്ചതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വിവിധ ഫേസ്ബുക്ക് പേജുകളിലൂടെയായാണ് കലക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ആദ്യ ദിനത്തില്‍ 7.32.675 ആണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭ്യമായിട്ടുള്ളത്. കേരള കാര്‍ണിവല്‍ സിനിമാസില്‍ നിന്നും 25.15 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആദ്യദിനത്തിലെ കലക്ഷന്‍ 5-7 കോടി വരെയാവാമെന്ന പ്രവചനങ്ങളും ആരാധകര്‍ നടത്തുന്നുണ്ട്.

    എക്സ്ട്രാ ഷോ

    എക്സ്ട്രാ ഷോ

    പലയിടങ്ങളിലും ചിത്രത്തിന് എകസ്ട്രാ ഷോകളുണ്ടായിരുന്നു. രാത്രി വൈകിയും സിനിമ കാണാനെത്തിയവരുടെ ക്യൂവായിരുന്നു പല തിയേറ്ററുകളിലും. ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് എന്റര്‍ടൈനറെന്നാണ് ചിത്രത്തെ എല്ലാവരും വിശേഷിപ്പിക്കുന്നത്. അണിയറപ്രവര്‍ത്തകരും താരങ്ങളുമെല്ലാം റിലീസ് ദിനത്തില്‍ സിനിമ കാണാനായി എത്തിയിരുന്നു. പുതുവര്‍ഷത്തില്‍ ആദ്യ മലയാള ചിത്രവുമായെത്തിയ മമ്മൂക്ക ശരിക്കും ഞെട്ടിച്ചുവെന്നായിരുന്നു എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത്.

    നിര്‍മ്മാതാവിന്‍റെ ഉറപ്പ്

    നിര്‍മ്മാതാവിന്‍റെ ഉറപ്പ്

    വളരെ വലിയ ജനക്കൂട്ടം ആണ് കേരളത്തിലെ എല്ലാ തിയേറ്ററുകളിലും. അതിന് കാരണം നിങ്ങളുടെ സ്നേഹം ആണ് വളരെ ആളുകൾ ടിക്കറ്റ് കിട്ടാതെ തിരിച്ചുപോകുന്നുന്നുണ്ട്, ദയവായി വീണ്ടും വരിക കണ്ടു പ്രോത്സാഹിപ്പിക്കുകാ.. ഒരു കാര്യം ഉറപ്പു ഷൈലോക്ക്, ഗുഡ്‌വിൽ നിങ്ങളുടെ മാത്രം ആണെന്നുള്ള പോസ്റ്റുമായാണ് ജോബി ജോര്‍ജ് എത്തിയത്.

    മമ്മൂട്ടിയുടെ എനര്‍ജി

    മമ്മൂട്ടിയുടെ എനര്‍ജി

    മമ്മൂട്ടിയുടെ എനര്‍ജി എടുത്ത് പറയേണ്ട ഘടകം തന്നെയാണെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. മൂന്നാമത്തെ തവണയാണ് മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ചത്. തന്‍രെ പ്രിയതാരത്തെ വെച്ചുള്ള മൂന്നാമത്തെ സിനിമ അദ്ദേഹം റിലീസ് ചെയ്തത് സ്വന്തം പിറന്നാള്‍ ദിനത്തിലാണ്. മമ്മൂട്ടിയുടെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു അദ്ദേഹം പിറന്നാളാഘോഷിച്ചത്.

    വിരുന്ന് തന്നെ

    വിരുന്ന് തന്നെ

    മമ്മുക്ക ഫാൻസിന് ഈ ചിത്രം ശരിക്കുമൊരു വിരുന്ന് തന്നെയെന്ന് ആരാധകര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോമഡിയും ആക്ഷനും നിറഞ്ഞ ഒരു മാസ്സ് പടമായി കണ്ടാൽ പണം പോകില്ലെന്നുറപ്പ്. സിനിമയെ വളരെ ഗൗരവമായി കാണുന്ന ബുദ്ധിജീവികൾ ഇനി എന്ത് പറഞ്ഞാലും ഷൈലോക്ക് അതങ്ങട് ക്ഷമിക്കുമെന്നായിരുന്നു ഒരാളുടെ കമന്‍റ്.

    68കാരന്‍ അഴിഞ്ഞാടി

    68കാരന്‍ അഴിഞ്ഞാടി

    പടത്തെ പറ്റി ആരെങ്കിലും ചോദിച്ചാൽ ഒരു 68 കാരൻ വന്ന് അഴിഞ്ഞാടിയിട്ട് പോയി എന്ന് പറഞ്ഞേക്ക്, മരണമാസ്സാണ് മമ്മൂക്ക. എന്റെ പൊന്നോ എനർജി ലെവൽ, നീങ്ക വേറെയാ വേറെ ലെവൽ , വയസ് ആനാലും ഉങ്ക സ്റ്റൈലും അഴകും എങ്കെയും പോകമാട്ടെയെന്നായിരുന്നു മറ്റൊരു ആരാധകന്‍ കുറിച്ചത്. സിനിമയെ സ്വീകരിച്ചവര്‍ക്ക് നന്ദി അറിയിച്ച് ജോബി ജോര്‍ജും എത്തിയിട്ടുണ്ട്.

    English summary
    Mammootty movie Shylock Collection Updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X