ലോക്ഡൗണിന് പിന്നാലെ മമ്മൂട്ടി ചിത്രവും ആരംഭിക്കുന്നു! ദ പ്രീസ്റ്റ് ചിത്രീകരണം 22 മുതല്‍

By Prashant V R

കോവിഡ് ലോക്ഡൗണിന് പിന്നാലെ സൂപ്പര്‍താര സിനിമകള്‍ ചിത്രീകരണത്തിനായി ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രവും പുനരാരംഭിക്കാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ദ പ്രീസ്റ്റ് സെപ്റ്റംബര്‍ 22ന് വാഗമണില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ പ്രീസ്റ്റ്.

the-priest

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയിലാണ് ദ പ്രീസ്റ്റ് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞത്. മെഗാസ്റ്റാര്‍ വൈദികനായി എത്തുന്ന ത്രില്ലര്‍ ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. മമ്മൂട്ടി ചിത്രത്തിന്റെതായി മുന്‍പ് പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

കുഞ്ഞിരാമായണത്തിന് വേണ്ടി തിരക്കഥ എഴുതിയ ദീപും പ്രദീപും, കോക്ക്ടെയ്‌ലിന്റെ കഥ എഴുതിയ ശ്യാം മേനോനുമാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളുമുണ്ട്. സംവിധായകന്‍ ജോഫിന്റെ കഥയിലാണ് ചിത്രമൊരുക്കുന്നത്. മലയാളത്തില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ് മമ്മൂട്ടി.

മാമാങ്കത്തിന് പിന്നാലെയാണ് മെഗാസ്റ്റാറിന്റെ പുതിയ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ദ പ്രീസ്റ്റിന് പുറമെ സെപ്റ്റംബറില്‍ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ഹോം, വാലാട്ടി തുടങ്ങിയ സിനിമകളും തുടങ്ങിയിരുന്നു. ടൊവിനോ തോമസ് ചിത്രം കള, ഫഹദ് ഫാസില്‍-സൗബിന്‍ ഷാഹിര്‍ ചിത്രം ഇരുള്‍ തുടങ്ങിയ സിനിമകളുടെയും ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയുന്നു.

മെഗാസ്റ്റാറിന്‌റ മറ്റൊരു ചിത്രമായ ബിലാലിന് വേണ്ടിയും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിലാലും ചിത്രീകരണം ആരംഭിക്കാനിരുന്ന വേളയിലാണ് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ വന്നത്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ബിലാലിന്റെ റിലീസിനായും വലിയ പ്രതീക്ഷകളോടെയാണ് മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ടെന്നാണ് അറിയുന്നത്.

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X