മമ്മൂട്ടിയുടെ പുതിയ റെക്കോര്‍ഡ് ഉണ്ടയിലൂടെ! ആദ്യദിനം പൊളിച്ചടുക്കി! കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

Recommended Video

ഉണ്ടയുടെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിയുടെ മറ്റൊരു സിനിമ കൂടി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. പതിവ് പോലെ തന്നെ തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിരിക്കുകയാണ് അദ്ദേഹം. എല്ലാതരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുള്ള സിനിമയുമായിത്തന്നെയാണ് അദ്ദേഹം ഇത്തവണയും എത്തിയതെന്നാണ് ആരാധകരും പറയുന്നത്. ഈദ് റിലീസായി എത്തേണ്ടിയിരുന്ന സിനിമയായിരുന്നു ഉണ്ട. എന്നാല്‍ സെന്‍സറിംഗ് പൂര്‍ത്തിയാവാത്തതിനെത്തുടര്‍ന്ന് സിനിമയുടെ റിലീസും നീണ്ടുപോവുകയായിരുന്നു. കാത്തിരുന്നത് വെറുതെയായില്ലെന്നും മനസ്സ് നിറഞ്ഞാണ് തിയേറ്ററുകളില്‍ നിന്നും ഇറങ്ങിയതെന്നുമായിരുന്നു പ്രേക്ഷകരും പറഞ്ഞത്. ആദ്യ സിനിമയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഖാലിദ് റഹ്മാന്റെ അടുത്ത ചിത്രവും സൂപ്പര്‍ ഹിറ്റായി മാറുമെന്ന കാര്യത്തില്‍ ഇനി സംശയിക്കേണ്ടെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

സ്വീകാര്യതയുടെ കാര്യത്തിലായാലും ഫാന്‍സ് പിന്തുണയിലായാലും ഏറെ മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം. ഇക്കാര്യത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് തന്നെ അറിയാവുന്നാണ്. മമ്മൂട്ടിയെ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുന്നവര്‍ ഏറെയാണ്. പ്രഖ്യാപനവേല മുതല്‍ത്തന്നെ ആരാധകര്‍ ഉണ്ടെ ഏറ്റെടുത്തിരുന്നു. ഈ വര്‍ഷത്തെ നാലാമത്തെ ഹിറ്റുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം വെന്നിക്കൊടി പാറിച്ചാണ് അദ്ദേഹം കുതിക്കുന്നത്. പ്രമേയത്തിലെ വ്യത്യസ്തതയാണ് എന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. നവാഗതരെന്നോ പരിചയസമ്പരെന്നോ ഭേദമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കുന്നത്. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തിനായി കൈയ്യടിക്കുന്നുണ്ടെന്നാണ് മറ്റൊരു കാര്യം. നിറഞ്ഞ സദസ്സുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഉണ്ടയുടെ ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ബിഗ് റിലീസായാണ് എത്തിയത്

ബിഗ് റിലീസായാണ് എത്തിയത്

പതിവ് തെറ്റിക്കാതെ ബിഗ് റിലീസായാണ് ഉണ്ടയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പേരില്‍ മാത്രമല്ല പ്രമേയത്തിലും അവതരണത്തിലുമെല്ലാം വ്യത്യസ്തതയുള്ള സിനിമയാണ് ഇതെന്ന് നേരത്തെ തന്നെ മനസ്സിലായതാണ്. മമ്മൂട്ടിയുടെ ലുക്കും ഡയലോഗും ഭാവവുമൊക്കെ കണ്ടപ്പോള്‍ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ധിക്കുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയതെന്നത് മറ്റൊരു കാര്യം. എസ് ഐ മണികണ്ഠനെന്ന കഥാപാത്രമായാണ് മെഗാസ്റ്റാര്‍ എത്തിയത്. വൈറസ് നിറഞ്ഞോടുന്നതിനിടയിലാണ് ഉണ്ടയും എത്തിയത്. 175 ലധികം കേന്ദ്രങ്ങളിലായാണ് സിനിമ റിലീസ് ചെയ്തത് എന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ബുക്കിംഗുകളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു

ബുക്കിംഗുകളെല്ലാം നേരത്തെ പൂര്‍ത്തിയായിരുന്നു

സിനിമയ്ക്കായുള്ള അഡ്വാന്‍സ് ബുക്കിംഗുകളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. കടുത്ത മഴയെ അവഗണിച്ചും അതിരാവിലെ തന്നെ പ്രേക്ഷകര്‍ ചിത്രം കാണാനായി എത്തിയിരുന്നു. ആദ്യ പകുതിക്ക് ഗംഭീര കൈയ്യടിയാണെന്നുള്ള വിവരമായിരുന്നു ആദ്യം പുറത്തുവന്നത്. റിലീസിന് പിന്നാലെയായുള്ള വാരാന്ത്യങ്ങളില്‍ തിരക്ക് കൂടുമെന്നും മികച്ച കലക്ഷന്‍ തന്നെ ഈ ദിനങ്ങളിലും ലഭിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടി എന്ന നടനെ എവിടേയും കാണാനാവില്ലെന്നും മണി സാറിനെ മാത്രമേ കാണൂയെന്നും പ്രേക്ഷകര്‍ പറഞ്ഞതോടെ ചിത്രം കാണാനുള്ള ആകാംക്ഷയും കൂടുകയാണ്.

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം

കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം

21 പ്രദര്‍ശനമായിരുന്നു കൊച്ചി മള്‍ട്ടിപ്ലക്‌സിലുണ്ടായിരുന്നത്. മികച്ച ഒക്യുപെന്‍സി നമ്പറുമായി ആദ്യ ദിനത്തില്‍ 6 ലക്ഷമാണ് ചിത്രത്തിന് കൊച്ചി മള്‍ട്ടിപ്ലകസില്‍ നിന്നും ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വൈറസിന് പിന്നാലെയായെത്തിയ ബിഗ് ബജറ്റ് ചിത്രമാണിത്. വരും ദിനങ്ങളിലെ പ്രകടനത്തെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ശനിയും ഞായറുമായി കുടുംബ പ്രേക്ഷകര്‍ ചിത്രം കാണാനെത്തുമ്പോള്‍ കലക്ഷനിലും ആ മാറ്റം പ്രകടമാവുമെന്നാണ് വിലയിരുത്തലുകള്‍.

മറ്റ് കേന്ദ്രങ്ങളില്‍

മറ്റ് കേന്ദ്രങ്ങളില്‍

കൊച്ചിയില്‍ മാത്രമല്ല റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിച്ചത്. സിംഗിളുകളിലായാലും മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നായാലും മികച്ച കലക്ഷന്‍ തന്നെയാണ് സിനിമ നേടിയിട്ടുണ്ടാവുമെന്നാണ് ആരാധകര്‍ പറയുന്നത്. കൃത്യമായ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കരിയറിലെ ആദ്യ 100 കോടി നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് മെഗാസ്റ്റാര്‍. ആ നേട്ടത്തിന് ശേഷമെത്തിയ സിനിമ കൂടിയാണ് ഉണ്ട.

മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ്

മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ്

മമ്മൂട്ടിയെ കാണാനാഗ്രഹിച്ച പോലെ തന്നെയാണ് കണ്ടതെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ പോലീസ് വേഷം കൂടിയായിരുന്നു ഇത്. സേതുരാമയ്യരും ഇന്‍സ്‌പെക്ടര്‍ ബല്‍റാമും രാജന്‍ സ്‌കറിയയും മാച്രമല്ല മമ്മൂട്ടിയുടെ കരിയറിലെ മികച്ച പോലീസ് വേഷങ്ങള്‍. ആ ലിസ്റ്റിലേക്ക് ഈ ചിത്രവും ഇടംപിടിക്കും. മണി സാര്‍ മാത്രമല്ല ഒപ്പമുള്ള പിള്ളേരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചതെന്നും സിനിമയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും സിനിമാട്ടോഗ്രാഫിയുമൊക്കെ കിടുക്കിയെന്നുമുള്ള അഭിപ്രായങ്ങളും പുറത്തുവന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X