ചെവി പൊത്തിപ്പിടിച്ച് മമ്മൂക്ക!! ഉണ്ടയിലെ ആ ചിത്രത്തിനു പിന്നിലെ കഥയിങ്ങനെ, വീഡിയോ..
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഉണ്ട. മമ്മൂക്ക പോലീസ് വേഷത്തിൽ എത്തുന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പെരുനാൾ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ ടീസറും ഫസ്റ്റ്ലുക്ക് പോസ്റ്ററിനുമൊക്കെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ചിത്രത്തിൽ വെടിവയ്ക്കാൻ പഠിപ്പിക്കുന്ന മമ്മൂക്കയുടെ ഡയലോഗ് വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു. സോഷ്യൽ മീഡിയയിലും യൂട്യൂബ് ട്രെന്റിങ്ങ് ലിസ്റ്റിൽ ഈ വീഡിയോ ഇടം പിടിച്ചിരുന്നു. ടീസറിനു പിന്നാലെ ഉണ്ടയിലെ പോസ്റ്ററിനു പിന്നിലെ കഥയുമായി മമ്മൂക്ക എത്തിയിരിക്കുകയാണ്. കണ്ണും കാതും വായും പൊത്തിയിരിക്കുന്ന പോലീസുകാരുടെ ചിത്രമുള്ള പോസ്റ്ററിനു പിന്നിലെ കഥയാണ് മമ്മൂക്ക പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററിൽ ചെവിയും പൊത്തിയിരിക്കുന്ന ചിത്രം പകർത്തുന്ന വീഡിയോയാണ് മമ്മൂക്ക പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിൽ മണികണ്ഠൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലെ മവോയിസ്റ്റ് മേഖലയിലേയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തുന്ന പോലീസുകാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത് ആക്ഷനും കോമഡിയ്ക്കും തുല്യ പ്രധാന്യമുളള ചിത്രമാണിത്. ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവരും പോലീസ് വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അലെൻസിയർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഖാലിദ് റഹ്മാന്റെ കഥയ്ക്ക് ഹർഷദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുരാഗ കരിക്കൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന രണ്ടാമതത്തെ ചിത്രമാണിത്.


Click it and Unblock the Notifications











