മമ്മൂട്ടിയുടെ പുതിയ നിയമത്തിന്റെ റിലീസിങ് നീട്ടി വച്ചു
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ പുതിയ നിയമത്തിന്റെ റിലീസിങ് ഡേറ്റ് നീട്ടി വച്ചുവത്രേ. ക്രിസ്മസിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ജനുവരിയിലേക്ക് ചിത്രത്തിന്റെ റിലീസിങ് നീട്ടി വച്ചിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചാര്‍ലി, ദീലീപിന്റെ ടൂ കണ്‍ട്രീസ്, ധ്യാന്‍ ശ്രീനിവാസന്റെ അടി കപ്യാരെ കൂട്ടമണി, പൃഥ്വിരാജിന്റെ പാവാട എന്നീ ചിത്രങ്ങളാണ് ക്രിസ്മസിന് തിയേറ്ററുകളിലെത്തുന്നത്.
എകെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതിയ നിയമം. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക വേഷം അവതരിപ്പിക്കുന്നത്. ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും നയന്‍താരയും ഈ വര്‍ഷം തന്നെ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പുതിയനിയമം. അഡ്വക്കറ്റ് ലൂയി പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഥകളി ആര്‍ട്ടിസ്റ്റായ വാസുകി എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.

നേരത്തെ മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകന്‍ ക്രിസ്മസിന് റിലീസ് ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ക്രിസ്മസിന് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകാത്തതാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചത്. ക്രിസ്മസിന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വരുമെന്നാണ് അറിയുന്നത്.
നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജുവും ക്രിസ്മസിന് റിലീസ് ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications