മമ്മൂട്ടി ചിത്രത്തില്‍ നിന്ന് വിട്ടുനിന്ന നയന്‍താര തിരിച്ചെത്തി ഷൂട്ടിങ് തുടങ്ങി
ഭാസക്കര്‍ ദി റാസ്‌ക്കല്‍ എന്ന ചിത്രത്തിന് ശേഷം, വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നയന്‍താര. എകെ സാജന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു കഥകളി ആര്‍ട്ടിസ്റ്റിന്റെ വേഷത്തിലാണ് നയന്‍സ് എത്തുന്നത്.
വര്‍ഷത്തില്‍ ഒരു മലയാള സിനിമ മാത്രം ചെയിതുക്കൊണ്ടിരുന്ന ഒരു നടിയായിരുന്നു നയന്‍താര. ഭാസ്‌ക്കര്‍ ദി റാസ്‌ക്കലിന് ശേഷം വീണ്ടും ഒരു മലയാള സിനിമയില്‍ എത്തുന്നുവെന്നത് ആരാധകര്‍ക്കിടയില്‍ ചെറിയ സംസാരങ്ങളൊക്കെ ഉണ്ടായതാണ്. എന്നാല്‍ ആ ഗോസിപ്പുകളൊന്നും നയന്‍സ് കാര്യമാക്കിയില്ല. തേടി വന്ന ഭാഗ്യത്തെ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചു.

ഇതുവരെ മലയാള സിനിമയില്‍ തനിയ്ക്ക് ലഭിച്ചിട്ടില്ലാത്ത ഒരു വേഷമാണ് ചിത്രത്തിലെ വാസൂകി. കൂടാതെ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നതിന്റെ പ്രാധാന്യം അറിയമെന്നും നയന്‍താര നേരത്തെ പറഞ്ഞിരുന്നു. എറാണകുളത്തും പരിസരത്തുമായി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. അതിനിടയിലായിരുന്നു ആദായനികുതി റെയിഡിനെ തുടര്‍ന്ന് നയന്‍താരയ്ക്ക് ചെന്നൈയിലേക്ക് പോകേണ്ടി വന്നത്. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വയ്ക്കുകയായിരുന്നു.
എന്നാല്‍ ചെന്നൈയില്‍ നിന്ന് മടങ്ങിയെത്തി, നിര്‍ത്തി വച്ച ഷൂട്ടിങ് പുനരാംരഭിച്ചിട്ടുണ്ട്. ചെറായിയിലും, തൃപ്പൂണിത്തറ ഹില്‍ പാലസിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് ലൂയി പോത്തന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് നയന്‍താര അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications