ജോഷിയും മമ്മൂട്ടിയും വീണ്ടും
ജോഷിയും രഞ്ജന്‍ പ്രമോദും വീണ്ടും ഒന്നിക്കുന്നു. മോഹന്‍ലാല്‍ നായകനായ നരന്‍ എന്ന ഹിറ്റിനു ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രത്തില്‍ നായകന്‍ ഇക്കുറി മോഹന്‍ലാലല്ല, മമ്മൂട്ടിയാണ്. ഫേസ് ടു ഫേസ് എന്ന ചിത്രം നിര്‍മിച്ച നാസറാണ് നിര്‍മാണം. ജൂലൈയില്‍ ചിത്രീകരണം തുടങ്ങും.
ദിലീപ് നായകനാകുന്ന ചിത്രമാണ് ജോഷി ഇപ്പോള്‍ സംവിധാനം ചെയ്യുന്നത് മോഹന്‍ലാല്‍ നായകനാകുന്ന ലൈല ഓ ലൈല മാറ്റിവച്ചതിനെ തുര്‍ന്നാണ് ദിലീപ് ചിത്രം തുടങ്ങുന്നത്. വ്യാസന്‍ എടവനക്കാട് ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്. അതിനു ശേഷമാണ് മമ്മൂട്ടി ചിത്രമൊരുക്കുന്നത്.

മറ്റുള്ളവര്‍ക്ക് തിരക്കഥയെഴുതുന്ന പണി നിര്‍ത്തി രഞ്ജന്‍ പ്രമോദ് സ്വന്തമായി ,സംവിധാനം ചെയ്യാന്‍ തുടങ്ങിയിരുന്നത്. സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും വന്‍ പരാജയമായിരുന്നു. മോഹന്‍ലാല്‍ നായകനായ ഫോട്ടോഗ്രഫര്‍, പുതുമുഖങ്ങള്‍ അഭിനയിച്ച റോസ് ഗിറ്റാറിനാല്‍ എന്നിവയായിരുന്നു രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഏറെ പ്രതീക്ഷയോടെ ചെയ്ത റോസ് ഗിറ്റാറിനാല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മറ്റുള്ളവര്‍ക്ക് തിരക്കഥയെഴുതാന്‍ തീരുമാനിച്ചത്.
ആക്ഷന്‍ ചിത്രമാണ് മമ്മൂട്ടിയെ വച്ച് ജോഷിയൊരുക്കുന്നത്. സുരേഷ്‌ഗോപിയും ജയറാമും മുഖ്യവേഷത്തില്‍ അഭിനയിച്ച സലാം കാശ്മീരാണ് ജോഷിയൊരുക്കിയ അവസാന ചിത്രം. ഇതിനു ശേഷമാണ് ലാല്‍ ചിത്രമൊരുക്കാനിരുന്നത്. ലാല്‍ ചിത്രം എന്നുതുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ വര്‍ഷം മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായിരിക്കും ജോഷി ചിത്രം. നസ്രാണിയിലാണ് മമ്മൂട്ടി ജോഷിയോടൊപ്പം നായകനായ അവസാന ചിത്രം.


Click it and Unblock the Notifications