»   » പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷായുടെ ഗൃഹപ്രവേശന ചടങ്ങില്‍ മമ്മൂട്ടി എത്തിയപ്പോള്‍

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷായുടെ ഗൃഹപ്രവേശന ചടങ്ങില്‍ മമ്മൂട്ടി എത്തിയപ്പോള്‍

Posted By: സാൻവിയ
Subscribe to Filmibeat Malayalam

കഴിഞ്ഞ മൂന്ന് നാലു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇതെല്ലാം. രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍ പണം എന്ന ചിത്രത്തിന് ശേഷം അണിയറയില്‍ ഒരുങ്ങുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രീകരണത്തിനിടെ പ്രചരിച്ച ഈ ചിത്രങ്ങള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷായുടെ ഗൃഹപ്രവേശന ചടങ്ങിന് എത്തിയപ്പോഴുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ്.

പര്‍പ്പിളും നീലയും ഇടകലര്‍ന്ന ഒരു വരയന്‍ ഷര്‍ട്ടും വെള്ളമുണ്ടും ഉടുത്ത് സാധാരണ വേഷത്തിലാണ് മമ്മൂട്ടി ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. സിനിമയിലെ പോലെ യഥാര്‍ത്ഥ ജീവിതത്തിലും മാസ് എന്‍ട്രി നല്‍കാനുള്ള കഴിവ് മമ്മൂക്കയെ പോലെ മറ്റാര്‍ക്കും കഴിയില്ലെന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്. മമ്മൂട്ടി ചടങ്ങിനെത്തിയപ്പോഴുള്ള ചിത്രങ്ങളും സിനിമാ വിശേഷങ്ങളും അറിയാം..

ചിത്രീകരണത്തിനിടെ

ശ്യാംദര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന്‍ സ്റ്റാറാണ് എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് മമ്മൂട്ടി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷായുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

സ്‌പെഷ്യല്‍ റിലീസ്

ചിത്രം റിലീസ് ചെയ്യുന്ന ദിവസവും മമ്മൂട്ടിയുടെ ജന്മദിനമായ സെപ്തംബര്‍ ഏഴിനും ചിത്രത്തിന്റെ സ്‌പെഷ്യല്‍ പ്രദര്‍ശനങ്ങളുണ്ടാകുമെന്നാണ് അറിയുന്നത്.

മമ്മൂട്ടിയുടെ കഥാപാത്ര രഹസ്യം

ടീച്ചേഴ്‌സ് ട്രെയിനറുടെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. അടുത്തിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നുവെങ്കിലും മമ്മൂട്ടിയുടെ കഥാപാത്രം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് കഥാപാത്രത്തെ വെളിപ്പെടുത്തി ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്.

സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിച്ച് എത്തും

ടീച്ചേഴ്‌സ് ട്രെയിനറായി മമ്മൂട്ടി എത്തുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ അധ്യാപകന്റെ വേഷത്തിലെത്തുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രവും തിയേറ്ററുകളില്‍ എത്തും. പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്നതും ഇത് തന്നെയാണ്.

മമ്മൂട്ടിയ്‌ക്കൊപ്പം

ആശാ ശരതും ദീപ്തി സതിയുമാണ് പുള്ളിക്കാരന്‍ സൂപ്പര്‍സ്റ്റാറാണ് എന്ന ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കൊച്ചിയിലും ഇടുക്കിയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

നിര്‍മാണം

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

ക്യാമറയ്ക്ക് പിന്നില്‍

നവാഗതനായ രതീഷ് രവിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ക്യാമറ വിനോദ് ഇല്ലമ്പിള്ളിയാണ്.

First Picture Of Dulquer Salmaan's Daughter Is Out Now

മാസ്റ്റര്‍ പീസ്

അതേസമയം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിന്റെയും ചിത്രീകരണം പുരോഗമിക്കുകയാണ്. വരലക്ഷ്മിയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
Mammootty new picture viran on social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam