»   » തല്‍ക്കാലം മലയാളചിത്രമില്ലെന്ന് ഗൗതം മേനോന്‍

തല്‍ക്കാലം മലയാളചിത്രമില്ലെന്ന് ഗൗതം മേനോന്‍

Posted By:
Subscribe to Filmibeat Malayalam
Gautham Menon
കഴിഞ്ഞ ദിവസങ്ങളിലാണ് തമിഴിലെ സൂപ്പര്‍സംവിധായകന്‍ ഗൗതം മേനോന്‍ മലയാളത്തില്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ആദ്യം കേട്ടത് ഗൗതമിന്റെ മലയാളചിത്രത്തില്‍ മോഹന്‍ലാലായിരിക്കും നായകനെന്നാണ്, എന്നാല്‍ പിന്നീടാണ് മമ്മൂട്ടിയാണ് നായകനാകുന്നതെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്.

ഇപ്പോള്‍ ഗൗതം തന്നെ പറയുന്നതെന്താണെന്ന് വച്ചാല്‍ ഇക്കാര്യം സത്യമാണോയെന്ന് മമ്മൂട്ടിയോട് തന്നെ ചോദിയ്ക്കൂ എന്നാണ്. മമ്മൂട്ടിച്ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇപ്പോള്‍ ഇതിനെക്കുറിച്ച് ഞാനെന്തെങ്കിലും പറഞ്ഞാല്‍ അത് വളച്ചൊടിയ്ക്കപപെടും. നിങ്ങള്‍ക്ക് കാര്യം വ്യക്തമാകണമെന്നുണ്ടെങ്കില്‍ മമ്മൂട്ടിയോട് തന്നെ ചോദിയ്ക്കണം- എന്നായിരുന്നു ഗൗതമിന്റെ പ്രതികരണം.

ഇപ്പോള്‍ താന്‍ സൂര്യയെ നായകനാക്കിയുള്ള ദ്രുവ നച്ചത്തിരം എന്ന ചിത്രത്തിന്റെ തിരക്കകളിലാണെന്നും അത് കഴിയാതെ മറ്റൊരു ചിത്രത്തെക്കുറിച്ചും ചിന്തിയ്ക്കുന്നില്ലെന്നുമാണ്.

മലയാളം ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മലയാളചിത്രത്തെക്കുറിച്ച് ഇപ്പോള്‍ സംസാരിയ്ക്കാന്‍ കഴിയില്ല, അതിന് സമയമായിട്ടില്ല. എപ്പോഴാണ് മലയാളചിത്രം തുടങ്ങാന്‍ കഴിയുകയെന്ന് എനിയ്ക്കുതന്നെ അറിയില്ല. ഇപ്പോള്‍ ഞാന്‍ സൂര്യനായകനാകുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. ഈ ചിത്രം കഴിഞ്ഞേ മറ്റേതിനെക്കുറിച്ചും ഞാന്‍ ചിന്തിയ്ക്കുകയുള്ളു- ഗൗതം വ്യക്തമാക്കി.

മമ്മൂട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത് ഇത്തരത്തിലൊരു ചിത്രത്തിന് വേണ്ടി ആരും മമ്മൂട്ടിയെ സമീപിയ്ക്കുകയോ മമ്മൂട്ടി കാള്‍ ഷീറ്റ് നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ്.

English summary
Gautham Menon's debut in Malayalam film will be delayed, and he said that he is not casted Mammootty for his film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam