ശങ്കറിന്റെ കര്‍ണനായി മമ്മൂട്ടിയില്ല
കൈനിറയെ ചിത്രങ്ങളുമായാണ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പുതിയ വര്‍ഷം പിറന്നത്. പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖി, ഷിബു ഗംഗാധരന്റെ പ്രേസ് ദി ലോര്‍ഡ്, ആഷിക് അബുവിന്റെ ഗ്യാങ്‌സ്റ്റര്‍ അങ്ങനെ നീളുന്നു. അതിനിടയില്‍ തമിഴില്‍ ബിഗ്ബജറ്റ് ചിത്രങ്ങള്‍ മാത്രം ചിത്രീകരിക്കുന്ന ശങ്കറിന്റെ പുതിയ ചിത്രത്തില്‍ കര്‍ണനായി മമ്മൂട്ടി എത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ ആ ചിത്രത്തില്‍ മമ്മൂട്ടി ഇല്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മഹാഭാരതത്തില്‍ നിന്നെടുത്ത കഥ പറയുന്ന ശങ്കറിന്റെ ചിത്രത്തില്‍ കര്‍ണനായി മമ്മൂട്ടി എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ചരിത്രപുരുഷന്മാരുടെ വേഷങ്ങള്‍ മറ്റാരെക്കാളും നന്നായി മമ്മൂട്ടിയ്ക്കിണങ്ങും എന്നതുകൊണ്ട് റിപ്പോര്‍ട്ടുകള്‍ പെട്ടന്ന് വിശ്വസിക്കപ്പെട്ടു. മമ്മൂട്ടി ആരാധകരും ഒരുപാട് പ്രതീക്ഷകളര്‍പ്പിച്ചു.

എന്നാല്‍ താന്‍ മമ്മൂട്ടിയെ നായകനാക്കി അങ്ങനൊരു ചിത്രത്തെകുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ ശങ്കര്‍ പറയുന്നുത്. ശങ്കര്‍ ഓരോ ചിത്രമെടുക്കുമ്പോഴും ബജറ്റ് കൂടിക്കൂടി വരുകയാണ് ചെയ്യാറുള്ളത്. വന്‍ ബജറ്റിന്റെ കാര്യത്തില്‍ പലപ്പോഴും ശങ്കര്‍ റെക്കോര്‍ഡ് ഇട്ടിട്ടുണ്ട്. ഇപ്പോള്‍ റിലീസ് ചെയ്യാന്‍ പോകുന്ന ശങ്കര്‍ ചിത്രം വിക്രം നായകനാകുന്ന ഐയാണ്. ഏറെ പ്രത്യേകതകളോടെയാണ് ഈ ചിത്രം തയ്യാറാകുന്നത്.
ഇളയദളപതി വിജയ് യുമായി ചേര്‍ന്ന് തമിഴില്‍ ജില്ലയെന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ ഒരു വമ്പന്‍ വിജയത്തിന് തയ്യാറെടുക്കുകയാണ്. അപ്പോള്‍ മോഹന്‍ലാലുമായി തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കാന്‍ മമ്മൂട്ടിയ്ക്കും തമിഴകത്ത് ഒരു മികച്ച ചിത്രം ആവശ്യമാണെന്ന് ആരാധകര്‍ കരുതുക സ്വാഭാവികം. ശങ്കര്‍ ചിത്രം യഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ആരാധകര്‍ക്ക് ഏറെ ആവേശമായേനെ.


Click it and Unblock the Notifications











