odiyan: ഒടിയൻ മാണിക്യന്റെ ഗുരുവാകുന്നത് മമ്മൂട്ടി? സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നതിങ്ങനെ..
ഒടിയൻ മാണിക്യന്റെ ഗുരുവായിട്ടാണ് മമ്മൂട്ടി എത്തുന്നതത്രേ.
പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോട് കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. മോഹൻലാലിനെ കൂടാതെ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒടിയനിൽ മോഹൻലാലിനോടൊപ്പം മമ്മൂട്ടി അഭിനയിക്കുന്നുവെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.

എന്നാൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിൽ ഒടിയന്റെ ഗുരുവായി മമ്മൂട്ടി അഭിനയിക്കുന്നില്ലെന്ന് സംവിധായകൻ ഉറപ്പ് നൽകിയിട്ടുണ്ട്. ഒടിയൻ മാണിക്യന്റെ ഗുരുവായി എത്തുന്നത് ഒരു ബോളിവുഡ് താരമാണെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കി. എന്നാൽ താരം ആരാണെന്നു വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം ഒടിയൻ സെറ്റിൽ മമ്മൂട്ടി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇതിന്റെ നിജസ്ഥിതി ഇങ്ങനെയായിരുന്നു. മാമാങ്കത്തിന്റെ ലൊക്കേഷന്റെ അടുത്താണ് ഒടിയന്റേയും ഷൂട്ടിങ്ങ് നടക്കുന്നത്. മാമങ്കത്തിന്റെ സെറ്റിലെത്തിയപ്പോഴാണ് തൊട്ടടുത്തുള്ള ഒടിയന്റെ ലൊക്കേഷനും താരം സന്ദർശിച്ചത്.


Click it and Unblock the Notifications