»   » മോഹന്‍ലാലുമായി ശത്രുതയില്ല: സിദ്ദിഖ്

മോഹന്‍ലാലുമായി ശത്രുതയില്ല: സിദ്ദിഖ്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/mammootty-only-friend-film-fild-siddique-2-107260.html">Next »</a></li></ul>
Siddique and Mohanlal
ഇരുപത് വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിയ്ക്കുമ്പോള്‍ ഇരുവരുടെയും ആരാധകരും വന്‍ പ്രതീക്ഷയിലാണ്. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ മറ്റൊരു വിയ്റ്റ്‌നാം കോളനിയാവണമെന്നാണ് അവരെല്ലാം ആഗ്രഹിയ്ക്കുന്നത്.

1993ല്‍ തിയറ്ററുകളിലെത്തിയ വിയറ്റ്‌നാം കോളനി സൂപ്പര്‍ഹിറ്റായെങ്കിലും ഇതിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒരുമിയ്ക്കാത്തതിനെപ്പറ്റി പലവിധ പ്രചാരണങ്ങളാണ് ഒരുഘട്ടത്തിലുണ്ടായത്. മോഹന്‍ലാലും സിദ്ദിഖും തമ്മില്‍ കടുത്ത ശത്രുതയിലാണെന്നും ഒരിയ്ക്കലും ഇവര്‍ ഒന്നിയ്ക്കുകയില്ലെന്നുമായിരുന്നു പലരും പ്രചരിപ്പിച്ചിരുന്നത്.

ഈ ടീമിന്റെ പടങ്ങളൊന്നും പിന്നെ പുറത്തുവരാതിരുന്നതോടെ പ്രചാരണങ്ങളില്‍ സത്യമുണ്ടെന്ന് തന്നെ പലരും കരുതിയിരുന്നു. എന്നാലിതിന്റെ നിജസ്ഥിതിയെപ്പറ്റി സിദ്ദിഖ് തന്നെ വെളിപ്പെടുത്തുകയാണ്.

ഒരു പ്രമുഖ സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ദിഖ് ഇതേക്കുറിച്ചെല്ലാം സംസാരിയ്ക്കുന്നത്. മോഹന്‍ലാലിനോടും മമ്മൂട്ടിയോടമുള്ള തന്റെ ബന്ധവും അഭിമുഖത്തില്‍ സിദ്ദിഖ് വിശദീകരിയ്ക്കുന്നുണ്ട്.

ഇരുപതാണ്ടുകള്‍ക്ക് ശേഷം ലാലുമായി ഒരു ചിത്രം സംഭവിയ്ക്കുന്നതിന് കാരണക്കാരന്‍ നടന്‍ ഇന്നസെന്റാണെന്ന് സിദ്ദിഖ് പറയുന്നു. ബോഡിഗാര്‍ഡിന്റെ ഷൂട്ടിങിനിടയ്ക്ക് മോഹന്‍ലാലുമായി ഒരു സിനിമ ചെയ്തുകൂടേയെന്ന് ഇന്നസെന്റ് ചോദിച്ചിരുന്നു. സാഹചര്യം ഒത്തുവരികയാണെങ്കില്‍ അങ്ങനെയൊരു ചിത്രം ചെയ്യാമെന്ന് സൂചിപ്പിയ്ക്കുകയും ചെയ്തു. പിന്നീട് ലേഡീസ് ആന്റ് ജെന്റില്‍മാന്റെ കഥ മനസ്സില്‍ ഉരുത്തിരിഞ്ഞുവന്നതോടെ മോഹന്‍ലാലിനെ നായകനാക്കി നിശ്ചയിക്കുകയുമായിരുന്നു.

തങ്ങള്‍ ശത്രുതയിലായിരുന്നുവെന്ന ആരോപണത്തെയും അഭിമുഖത്തില്‍ സിദ്ദിഖ് ഖണ്ഡിയ്ക്കുന്നുണ്ട്. ഇത്രയും വലിയ ഗ്യാപ് വന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. നടനെന്ന നിലയില്‍ മോഹന്‍ലാലും സംവിധായകനെന്ന നിലയില്‍ താനും വളരെ തിരക്കിലായിരുന്നു. ഞങ്ങള്‍ക്ക് യോജിയ്ക്ക് പ്രവര്‍ത്തിയ്ക്കാനുള്ള സബജ്കടും ലഭിച്ചില്ല. അങ്ങനെയാണ് നീണ്ട ഇടവേള സംഭവിച്ചത്.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയ്ക്ക് ഒരിയ്ക്കല്‍ പോലും സിദ്ദിഖ് മോഹന്‍ലാലിനെ വിളിച്ചിട്ടില്ല. തിരിച്ചിങ്ങോട്ടും ഒരു ഫോണ്‍ വിളിയുണ്ടായിട്ടില്ല. ഇതിന്റെ കാരണങ്ങളും സിദ്ദഖ് വെളിപ്പെടുത്തുന്നുണ്ട്.

അടുത്ത പേജില്‍
സിനിമയില്‍ സൗഹൃദം മമ്മൂട്ടിയോട് മാത്രം

<ul id="pagination-digg"><li class="next"><a href="/news/mammootty-only-friend-film-fild-siddique-2-107260.html">Next »</a></li></ul>

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam