സിനിമയില്‍ സൗഹൃദം മമ്മൂട്ടിയോട് മാത്രം

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/movies/news/2013/02/mammootty-only-friend-film-fild-siddique-1-107261.html">« Previous</a>

Siddique and Mammootty
വിയറ്റ്‌നാം കോളനിയ്ക്ക് ശേഷം മോഹന്‍ലാലിനെ വിളിച്ചിട്ടില്ല. പിണക്കമോ ശത്രുതയോ ഒന്നുമല്ല ഇതിന് പിന്നില്‍. അതെന്റെ സ്വഭാവരീതിയാണ്. സംവിധാനം ചെയ്യുന്ന ഒരു സിനിമ പൂര്‍ത്തിയായാല്‍ ആ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താരങ്ങളുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെടുന്ന സ്വഭാവം എനിയ്ക്കില്ല. സത്യം പറഞ്ഞാല്‍ ആരോടും പരിചയം പുതുക്കാനും ബന്ധം നിലനിര്‍ത്താനും ശ്രദ്ധിയ്ക്കാറില്ലെന്ന് സിദ്ദിഖ് പറയുന്നു.

സിനിമയില്‍ സൗഹൃദങ്ങളില്ലേയെന്ന ചോദ്യത്തിനും സിദ്ദിഖിന് വ്യക്തമായ ഉത്തരമുണ്ട്. സിനിമയില്‍ എന്റെ സൗഹൃദം മമ്മൂക്കയോട് മാത്രമാണ്, വ്യക്തിപരമായി ഞാനും മമ്മൂക്കയും നല്ല ആത്മബന്ധമാണുള്ളത്. എന്തുകാര്യം ചെയ്യുമ്പോഴും ഞാന്‍ മമ്മൂക്കയോടെയാണ് ഉപദേശം തേടാറുള്ളത്-സിദ്ദിഖിന്റെ മറുപടി ഇങ്ങനെ.

മലയാളത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാലം കഴിഞ്ഞുവെന്നത് വെറും പ്രചരണം മാത്രമാണെന്നും ജനപ്രിയ സംവിധായകന്‍ വിലയിരുത്തുന്നു. മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ഡം ഇല്ലാതാകണമെങ്കില്‍ ഹിന്ദിയിലും സൂപ്പര്‍താരങ്ങള്‍ ഇല്ലാതാകണം. അതൊരിയ്ക്കലുമുണ്ടാകില്ല.

ഇവിടെ മോഹന്‍ലാലും മമ്മൂട്ടിയും സൂപ്പര്‍താരങ്ങളായി നിലനില്‍ക്കുന്നത് ത്രില്ലിങ് കഥാപാത്രങ്ങളെ അസൂയാവഹമായി അവതരിപ്പിയ്ക്കുന്നതു കൊണ്ടാണ്. അതുകൊണ്ട് തന്നെ ഇനിയും മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ ജനിയ്ക്കുമെന്നതില്‍ സംശയമില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു.

ലേഡീസ് ആന്റ് ജെന്റില്‍മാന്‍ പൂര്‍ത്തിയായതിന് ശേഷമേ അടുത്ത സിനിമയെക്കുറിച്ച് ആലോചിയ്ക്കുകയുള്ളൂവെന്നും ഹിറ്റ്‌മേക്കര്‍ തുറന്നുപറയുന്നു.

ആദ്യപേജില്‍

<ul id="pagination-digg"><li class="previous"><a href="/movies/news/2013/02/mammootty-only-friend-film-fild-siddique-1-107261.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X