മമ്മൂട്ടി 'എല്ലോ'യിലും എത്തി
സാങ്കേതികതയോട് മമ്മൂട്ടിയ്‌ക്കെന്നും ക്രെയ്സാണ്. പുതിയതായി വിപണിയില്‍ ഇറങ്ങുന്നതിനോട് മാത്രമല്ല ഈ പ്രിയം, പുതിയ ട്രെന്റുകളോടുമുണ്ട്. ആന്റി ഫേസ്ബുക്ക് എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ 'എല്ലോ'യിലും മെഗാസ്റ്റാര്‍ മമ്മൂട്ടി അക്കൗണ്ട് തുടങ്ങി.
എല്ലോയില്‍ അക്കൗണ്ട് തുടങ്ങിയ കാര്യം ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി അറിയിച്ചത്. എല്ലോ ഡോട്ട് കോ സ്ലാഷ് മമ്മൂട്ടിയെന്നാണ് അക്കൗണ്ട് യു ആര്‍എ ല്‍. ഹായി എല്ലോ എന്നാണ് മമ്മൂട്ടിയുടെ കന്നി പോസ്റ്റ്. 'രാജാധിരാജ'യിലെ പോസ്റ്ററാണ് പ്രൊഫൈല്‍ പിക്ചര്‍. എല്ലോയില്‍ അക്കൗ്ണ്ട് തുടങ്ങുന്ന കേരളത്തിലെ ആദ്യത്തെ പ്രമുഖനാണ് മമ്മൂട്ടി.

പരസ്യമില്ലാത്ത സോഷ്യല്‍ നെറ്റ് വര്‍ക്കെന്നാണ് എല്ലോ സ്വയം വിശേഷിപ്പിക്കുന്നത്. പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ വില്‍ക്കില്ലെന്നും കമ്പനി ഉറപ്പ് നല്‍കുന്നു. എന്നാല്‍ എല്ലോയില്‍ അംഗത്വം എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിലവിലുള്ള അംഗങ്ങളുടെ ക്ഷണം സ്വീകരിച്ചേ അംഗമാകാനാകൂ.
ഇബേയില്‍ 50 ലക്ഷം ഡോളറിന് വരെ മെമ്പര്‍ഷിപ്പ് വില്‍ക്കുന്നുണ്ട്. അംഗത്വമെടുക്കാന്‍ മണിക്കൂറില്‍ 35,000 റിക്ക്വസ്റ്റുകളാണ് എല്ലോയ്ക്ക് ലഭിക്കുന്നത്. സ്വകാര്യ സോഷ്യല്‍ നെറ്റ് വര്‍ക്കായി ആരംഭിച്ച എല്ലോ അടുത്തിടെയാണ് ക്ഷണം ലഭിക്കുന്നവര്‍ക്കായി മാത്രം അംഗമാകാനുള്ള അവസരം നല്‍കി തുടങ്ങിയത്.


Click it and Unblock the Notifications











