TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മമ്മൂട്ടി ലൗ സീൻ അഭിനയിച്ചാൽ കൂവും, അവരാണ് ഞാൻ സുന്ദരനാണെന്ന് പറയുന്നത്! മാസ് മറുപടിയുമായി മമ്മൂക്ക!

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ യാത്രയാണ് ഉടൻ റിലീസിനെത്തുന്ന മമ്മൂട്ടി ചിത്രം. തമിഴിൽ നിർമ്മിച്ച പേരൻപ് തിയറ്ററുകളിൽ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. അതിന് പിന്നാലെയാണ് യാത്രയുമെത്തുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് അതിവിപുലമായി നടന്നിരിക്കുകയാണ്. കെജിഎഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യഷ് ആണ് യാത്രയുടെ ഓഡിയോ ലോഞ്ച് ചെയ്യാൻ എത്തിയിരുന്നത്.
ചടങ്ങിൽ ഏറ്റവുമധികം ശ്രദ്ധേയനായത് മമ്മൂട്ടി തന്നെയായിരുന്നു. മറുപടി പ്രസംഗത്തിൽ മമ്മൂട്ടി സംസാരിച്ച ഓരോ കാര്യവും ആരാധകർ ഏറ്റെടുത്തിരുന്നു. അതിലൊന്ന് മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം എന്താണെന്നുള്ളതായിരുന്നു. രസകരമായ സംസാരത്തോടെ അതിൽ നിന്നും മമ്മൂക്ക രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
സൗന്ദര്യ രഹസ്യമെന്താണ്..?
പ്രായത്തെ ഗ്ലാമറ് കൊണ്ട് തോൽപ്പിക്കുന്ന വ്യക്തിത്വമാണ് മമ്മൂട്ടിയുടേത് എന്നാണ് ആരാധകർ പറയാറുള്ളത്. കാലം കഴിയുംതോറും പ്രായം കൂടി വരികയാണെങ്കിലും മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരനായി ഇരിക്കുകയാണ്. അറുപത് വയസ് കഴിഞ്ഞിട്ടും മുപ്പത് വയസുകാരന്റെ ലുക്കിലാണ് അദ്ദേഹം ജീവിക്കുന്നത്. ഇതെല്ലാം ആരാധകർക്ക് ആവേശം നൽകുന്നതുമാണ്. എന്നാൽ ഇതിന്റെ രഹസ്യമെന്താണെന്നാണ് പലര്‍ക്കും അറിയാനുള്ളത്. ഇതിന് പ്രത്യേകിച്ച് രഹസ്യങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാറുള്ള മമ്മൂട്ടി ഇത്തവണ വ്യത്യസ്തമായൊരു മറുപടി കൊടുത്തിരിക്കുകയാണ്.
മമ്മൂട്ടിയുടെ മറുപടി
യാത്രയുടെ ഓഡിയോ ലോഞ്ചിനെത്തിയ മമ്മൂട്ടിയോട് വേദിയില്‍ അവതാരകയായിരുന്നു വീണ്ടും ഈ ചോദ്യം ചോദിച്ചത്. യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല റോളുകളും മിസ് ആയി പോവാറുണ്ട്. നമ്മളൊരു ലൗ സീൻ അഭിനയിക്കാൻ പോയാൽ ഇരുന്ന് കൂവന്ന അതേ ആളുകൾ തന്നെയാണ് ഞാന്‍ യൂത്തനാണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതും. അതിനാൽ ഈ യൂത്ത് കൊണ്ട് യാതൊരു ഗുണവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അത് കൊണ്ടു തന്നെ ഞാനാ രഹസ്യം ഇപ്പോൾ പറയുന്നുമില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. കുറിക്കു കൊള്ളുന്ന ഉത്തരം കാണികളെ ത്രസിപ്പിക്കുന്നവയായിരുന്നു.
യാത്ര റിലീസിനെത്തുന്നു...
റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായി യാത്ര എത്തുകയാണ്. രണ്ട് പതിറ്റാണ്ടിന് ശേഷം മമ്മൂട്ടി തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെ എത്തുന്ന യാത്ര. മഹി വി രാഘവാണ് സംവിധാനം ചെയ്യുന്നത്. ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ സംവിധായകനും മറ്റ് അണിയറ പ്രവർത്തകരും എത്തിയിരുന്നു. 70 എംഎം എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന സിനിമ തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലായി ആഗോളതലത്തിൽ വമ്പൻ റിലീസായിട്ടാണ് എത്തുന്നത്.
ചൂടപ്പം പോലെ ടിക്കറ്റ് വിറ്റ് തീരുന്നു
യാത്രയുടെ റിലീസിന് മൂന്ന് ദിവസം കൂടി അവശേഷിക്കവേ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റ് തീരുകയാണ്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം യാത്രയുടെ ആദ്യ ടിക്കറ്റ് വമ്പന്‍ തുകയ്ക്ക് ഒരു വൈഎസ്ആർ റെഡ്ഡിയുടെ ആരാധകൻ സ്വന്തമാക്കിയിരിക്കുകയാണെന്നാണ് പറയുന്നത്. 4.37 ലക്ഷത്തിനാണ് മുനീശ്വർ റെഡ്ഡി എന്നയാൾ യാത്രയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. വൈഎസ്ആറിന്റെ കടുത്ത ആരാധകനായ മുനീശ്വര്‍ യുഎസിൽ നടത്താനിരുന്ന ഷോ യുടെ ടിക്കറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്.