»   » മോഹന്‍ലാലിനെ ആണോ മമ്മൂട്ടിയെ ആണോ ഇഷ്ടം; കൊച്ചുകുട്ടിയുടെ ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി

മോഹന്‍ലാലിനെ ആണോ മമ്മൂട്ടിയെ ആണോ ഇഷ്ടം; കൊച്ചുകുട്ടിയുടെ ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഏതൊരു താരത്തോട് ഈ ചോദ്യം ചോദിച്ചാലും ഉരുണ്ടു കളിക്കുന്ന ഉത്തരമാണ് വരാറുള്ളത്. മോഹന്‍ലാലിനെയും ഇഷ്ടമാണ്, പക്ഷെ മമ്മൂട്ടിയെയും ഇഷ്ടമാണ്.. ആരും കൃത്യമായ ഒരു ഉത്തരം ഇതുവരെ പറഞ്ഞിട്ടില്ല.

പക്ഷെ ഉണ്ണി മുകുന്ദനും നിവിന്‍ പോളിയുമൊക്കെ മമ്മൂട്ടിയോടുള്ള തങ്ങളുടെ കടുത്ത ആരാധന വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജും ജയസൂര്യയും മോഹന്‍ലാലിനോടുള്ള ആരാധനയും പരസ്യമായി വെളിപ്പെടുത്തിയവരാണ്.

dulquer-mohanlal-mammootty

താരപുത്രന്‍, ദുല്‍ഖര്‍ സല്‍മാന്‍ ആരെയാണ് ഇഷ്ടം. മോഹന്‍ലാലിനെയാണോ മമ്മൂട്ടിയെയാണോ കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തോട് ദുല്‍ഖര്‍ സല്‍മാന്‍ പ്രതികരിച്ചു. ബിഹൈന്‍വുഡ്ഡിന്റെ റെഡ് കാര്‍പെറ്റില്‍ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിനുത്തരമായിട്ടാണ് ഡിക്യു അത് പറഞ്ഞത്.

കുറച്ച് കഷ്ടമായ ഉത്തരമാണെന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ തുടങ്ങിയത്. രണ്ട് പേരെയും ഒരുപോലെ ഇഷ്ടമാണ്. പക്ഷെ അച്ഛനാണ് നമ്പര്‍ വണ്‍ എന്ന് ദുല്‍ഖര്‍ വ്യക്തമായി പറഞ്ഞു. ആരാധകര്‍ തരുന്ന പിന്തുണയാണ് വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ പ്രചോദനം നല്‍കുന്നതെന്നും താരപുത്രന്‍ പറയുന്നു.

English summary
Mammootty or Mohanlal? DulquerSalmaan laughs out loud and replies!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam