മമ്മൂട്ടി മോഹന്‍ലാല്‍ താരയുദ്ധം വീണ്ടും? മരക്കാറിനെച്ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല? കാണൂ!

Recommended Video

വൈറലായി ബാഹുബലി കലാസംവിധായകന്റെ സ്‌കെച്ചുകൾ | #KunjaliMarakkar | filmibeat Malayalam

കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന കുഞ്ഞാലി മരക്കാറിനെക്കുറിച്ച് പ്രഖ്യാപിച്ചത്. മണിക്കൂറുകള്‍ കഴിയുന്നതിനിടയിലാണ് മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന സിനിമയുടെ ജോലികള്‍ പുരോഗമിച്ച് വരികയാണെന്ന് വ്യക്തമാക്കി ഷാജി നടേശനെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു ഈ പ്രഖ്യാപനം. നിശ്ചിത സമയത്തിനുള്ളില്‍ മമ്മൂട്ടി ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്നായിരുന്നു അന്ന് പ്രിയദര്‍ശന്‍. നാളുകള്‍ക്ക് ശേഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ട്രോളര്‍മാര്‍ ഈ സംഭവം ആഘോഷമാക്കി മാറ്റിയിരുന്നു.

മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും നിലവിലെ തിരക്കുകള്‍ കഴിഞ്ഞാല്‍ സിനിമയിലേക്ക് കടക്കുമെന്നുമായിരുന്നു സന്തോഷ് ശിവന്‍ വ്യക്തമാക്കിയത്. മമ്മൂട്ടി കുഞ്ഞാലി മരക്കാരായുള്ള ക്യാരക്ടര്‍ സ്‌കെച്ചും മോഹന്‍ലാലിന്റെ സ്‌കെച്ചും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞാലിയായി ആരാണ് ബെസ്റ്റ് ഇതാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. ആരാധകരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

മോഹന്‍ലാലിന് വിമര്‍ശനം

മോഹന്‍ലാലിന് വിമര്‍ശനം

മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ പുറത്തുവന്നതോടെ വിമര്‍ശനങ്ങളും സജീവമായിരുന്നു. സിക്കുകാരെപ്പോലെയുള്ള വസ്ത്രവും ദൂരദര്‍ശിനിയിലൂടെ നോക്കുമ്പോള്‍ കണ്ണടയ്ക്കാന്‍ മറന്നുപോയെന്നുമൊക്കെയുള്ള വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. മോഹന്‍ലാലിന്റെ ശരീരത്തെക്കുറിച്ചും തടി കൂടിയെന്നുമൊക്കെയായുള്ള വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. പ്രിയദര്‍ശന്‍ ചിത്രത്തിന് ഹൈദരാബാദില്‍ വെച്ചാണ് തുടക്കമായത്. ഒടിയന്‍ റിലീസ് ചെയ്തതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ അടുത്ത ചിത്രത്തില്‍ ജോയിന്‍ ചെയ്തത്.

മമ്മൂട്ടിയുടെ ലുക്ക്

മമ്മൂട്ടിയുടെ ലുക്ക്

സിദ്ദിഖാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ സ്‌കെച്ച് പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. പായ്മരത്തിന് മുന്നില്‍ നെഞ്ചുവിരിച്ച് അകലേക്ക് നോക്കി നില്‍ക്കുന്ന കുഞ്ഞാലി മരക്കാരായാണ് മമ്മൂട്ടിയെ വച്ചത്. അരയില്‍ വാളുറപ്പിച്ച് ദൂരെ നോക്കി നില്‍ക്കുന്ന മെഗാസ്റ്റാറിനെ കണ്ടപ്പോളാണ് പലരും മോഹന്‍ലാലിന്റെ ലുക്കിനെ കളിയാക്കിയത്.

 മനു ജഗതിന്റെ ചിത്രം

മനു ജഗതിന്റെ ചിത്രം

ബാഹുബലിയുടെ കാലസംവിധായകനായ മനു ജഗത് വരച്ച ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. മമ്മൂട്ടിയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവന്നതോടെയാണ് ആരാധകര്‍ താരതമ്യം തുടങ്ങിയത്. ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റുമായി സജീവ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരേ പ്രമേയത്തില്‍ രണ്ട് സിനിമകതളുമെത്തിയാല്‍ എങ്ങനെയിരിക്കുമെന്നും ഏതായിരിക്കും വിജയിക്കുന്നതെന്ന സംശയവും ഉയര്‍ന്നുവന്നിട്ടുണ്ട്.

മമ്മൂട്ടിയും പൃഥ്വിരാജുമല്ല

മമ്മൂട്ടിയും പൃഥ്വിരാജുമല്ല

ബ്രിട്ടീഷുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട കുഞ്ഞാലി മരക്കാറിന്റെ ജീവിതം പശ്ചാത്തലമാക്കി സിനിമ ഇറങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വളരെ നേരത്തെ പുറത്തുവന്നിരുന്നു. ഇതിഹാസ പുരുഷന്റെ വേഷത്തില്‍ മെഗാസ്റ്റാര്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പൃഥ്വിരാജും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമല്‍ നീരദായിരുന്നു ചിത്രം പ്ലാന്‍ ചെയ്തിരുന്നത്. ശങ്കര്‍ രാമകൃഷ്ണനായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇടയ്ക്ക് കുഞ്ഞാലിമരക്കരായി മമ്മൂട്ടിയുടെ ഫോട്ടോയും പുറത്തുവന്നിരുന്നു.

ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും

ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും

മലയാളത്തിന് ഒട്ടനവധി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനായ പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒരുമിക്കുകയാണ്. അടുത്തിടെ ഇരുവരും ഒരുമിച്ചെത്തിയ ഒപ്പം മികച്ച വിജയം നേടിയിരുന്നു. ഇതിഹാസ പുരുഷനായ കുഞ്ഞാലിമരക്കാരുടെ ജീവിതകഥ പറയുന്ന ചിത്രത്തിലൂടെയാണ് ഇവര്‍ വീണ്ടും ഒരുമിക്കുന്നത്.

വ്യത്യസ്തമായിരിക്കുമെന്ന് ഉറപ്പ്

വ്യത്യസ്തമായിരിക്കുമെന്ന് ഉറപ്പ്

വ്യത്യസ്ത വീക്ഷണ കോണിലൂടെയാണ് പ്രിയദര്‍ശനും സന്തോഷ് ശിവനും സിനിമയെ സമീപിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും സിനിമയെന്ന് ഇരുവരും ഉറപ്പ് തന്നിരുന്നു. അടുത്തെങ്ങും തന്‍റെ സിനിമയുമായി എത്തുന്നില്ലെന്ന് സന്തോഷ് ശിവന്‍ വ്യക്തമാക്കിയതോടെയാണ് പ്രിയദര്‍ശന്‍ തന്‍റെ ചിത്രവുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്. മാസങ്ങളോളം നീണ്ടുനിന്ന ഗവേഷണത്തിനൊടുവിലാണ് അദ്ദേഹം തന്‍റെ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ശങ്കര്‍ രാമകൃഷ്ണനും ടിപി രാജീവനും ചേര്‍ന്നാണ് മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിന്‍റെ തിരക്കഥയൊരുക്കുന്നത്.

സിദ്ദിഖ് പങ്കുവെച്ച ചിത്രം

നടന്‍ സിദ്ദിഖ് പങ്കുവെച്ച ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X