മമ്മൂട്ടി സ്വയം ചെയ്‌തോളും!മോഹന്‍ലാലിന് ആ ഒരു ഇതേയുള്ളൂ!താരരാജാക്കന്‍മാരെക്കുറിച്ചുള്ള മറുപടി വൈറല്‍

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സാമനതകളേറെയുള്ള കാലജീവിതമാണ് ഇവരുടേത്. ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയില്‍ തുടക്കം കുറിച്ചത്. തുടക്കത്തില്‍ ലഭിച്ചതിലേറെയും വില്ലന്‍ വേഷങ്ങളുമായിരുന്നു. പിന്നീട് നായകനിരയിലേക്കുയര്‍ന്ന് മലയാള സിനിമയെ ഭരിക്കാന്‍ കെല്‍പ്പുള്ളതാരരാജാക്കന്‍മാരായി വളരുകയായിരുന്നു ഇരുവരും. അവരവരുടേതായ രീതിയിലൂടെയാണ് ഇരുവരും മുന്നേറുന്നത്. ഇവരുടെ പേരുകളെയും സിനിമകളെയുംച്ചൊല്ലി ഫാന്‍സുകാര്‍ തമ്മില്‍ പോരടിക്കാറുണ്ടെങ്കിലും അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് ഇരുവരും മുന്നേറുന്നത്.

ഇവരുടെ പിന്നാലെ തന്നെ മക്കളും സിനിമയിലേക്കെത്തിയെന്നതും മറ്റൊരു കാര്യമാണ്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദിയിലൂടെയാണ് നായകനായി അവതരിച്ചത്. ഇതിന് മുന്‍പ് തന്നെ സെക്കന്റ് ഷോ എന്ന നവാഗത ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറിയിരുന്നു. തനിക്ക് പിന്നാലെയെത്തിയ അപ്പുവിനെ സ്വാഗതം ചെയ്യാന്‍ ദുല്‍ഖറും മുന്നിലുണ്ടായിരുന്നു. റിലീസിന് മുന്നോടിയായി മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു. മോഹന്‍ലാലിന്റെ ഇച്ചാക്കയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം 67ാം പിറന്നാള്‍ ആഘോഷിച്ച മെഗാസ്റ്റാറിന് ആസംസ നേര്‍ന്ന് സൂപ്പര്‍ സ്റ്റാര്‍ രംഗത്തെത്തിയിരുന്നു. ഇവരിലാരാണ് മികച്ചതെന്ന ചോദ്യത്തിന് അമ്മൂമ്മ നല്‍കിയ മറുപടിയും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്തും തമാശയായ മറുപടിയാണ് അവര്‍ നല്‍കിയത്. ഇന്നും ഉത്തരംകിട്ടാ സമസ്യയായി തുടരുന്ന ചോദ്യമാണല്ലോ ഇത്.

മോഹന്‍ലാല്‍ ഓര്‍ മമ്മൂട്ടി

മോഹന്‍ലാല്‍ ഓര്‍ മമ്മൂട്ടി

മലയാള സിനിമയുടെ നെടുംതൂണുകളായ മോഹന്‍ലാലാണോ മമ്മൂട്ടിയാണോ മികച്ചതെന്ന തരത്തിലുള്ള ചോദ്യം പലപ്പോഴും പലര്‍രോടും ചോദിച്ചിട്ടുണ്ട്്. അവരവരുടേതായ ശൈലികളുമായാണ് ഇരു താരങ്ങളും മുന്നേറുന്നത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും തന്നിലേക്ക് ആവാഹിക്കാനാണ് ഇരുവരും ശ്രമിക്കാറുള്ളത്. സംവിധായകരെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് ഇവര്‍ അഭിനയിക്കാറുള്ളത്. കഥാപാത്രമായി ഇവര്‍ അഭിനയിക്കുന്നതിനിടയില്‍ കട്ട് പറയാന്‍ മറന്നുപോയ അനുഭവത്തെക്കുറിച്ച് സിനിമാപ്രവര്‍ത്തകര്‍ തന്നെ വാചാലരായിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കാറുള്ളതും. ഒരേ പേരിലുള്ള കഥാപാത്രമായി ഇരുവരും എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും അത്തരമൊരു സാധ്യതയും അടുത്തിടെയാണ് തെളിഞ്ഞത്. കുഞ്ഞാലി മരക്കാറായി രണ്ടുപേരും എത്തുന്നുണ്ട്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ മരക്കാരായിരിക്കും ആദ്യമെത്തുന്നത്.

അഭിനയത്തില്‍ മികച്ചതാര്?

അഭിനയത്തില്‍ മികച്ചതാര്?

ഇവരില്‍ ആരുടെ അഭിനയമാണ് മികച്ചതെന്ന ചോദ്യത്തിന് പല തരത്തിലുള്ള ഉത്തരങ്ങളാണ് ലഭിക്കാറുള്ളത്. അതാത് വ്യക്തികളുടെ താല്‍പര്യത്തിനനുസരിച്ചിരിക്കും അക്കാര്യം. നേരത്തെ പലരും ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഫാന്‍സ് പ്രവര്‍ത്തകരാണ് സിനിമയുടെയും കഥാപാത്രത്തിന്റെയും പേരുകള്‍ പറഞ്ഞ് അന്യോന്യം പോരടിക്കാറുള്ളത്. അടുത്തിടെ ഇതേക്കുറിച്ച് ഒരു അമ്മൂമ്മ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് താന്‍ ഒരാളെ തിരഞ്ഞെടുത്തതെന്നതിനെക്കുറിച്ചും അവര്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. പരസ്പര പൂരകങ്ങളായ ഈ താരങ്ങളെ താരതമ്യപ്പെടുത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് സിനിമാപ്രവര്‍ത്തകര്‍ പറയാറുള്ളത്.

സിനിമാപ്രവര്‍ത്തകരുടെ മറുപടി

സിനിമാപ്രവര്‍ത്തകരുടെ മറുപടി

ഇരുവര്‍ക്കുമൊപ്പവും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുള്ള സംവിധായകര്‍ ഇവരുടെ സാമ്യതകളെക്കുറിച്ചും വ്യത്യാസത്തെക്കുറിച്ചുമൊക്കെ വ്യക്തമാക്കിയിരുന്നു. കൂടെയുള്ളവരെ പിന്തുണയ്ക്കുകയും അപ്രതീക്ഷിതമായെത്തുന്ന പ്രതിസന്ധികളെ മറികടക്കാനും, കഥാപാത്രത്തിന്‍രെ പൂര്‍ണ്ണതയ്ക്കായി നടത്തുന്ന പ്രയ്തനങ്ങളെക്കുറിച്ചുമൊക്കെ സിനിമാപ്രവര്‍ത്തകര്‍ വാചാലരായിരുന്നു. അതുവരെ ചിരിച്ച് കളിച്ച് തമാശ പറഞ്ഞിരുന്നവര്‍ പെട്ടെന്ന് ക്യാമറയ്ക്ക് മുന്നിലെത്തി കഥാപാത്രമായി മാറുന്നത് കണ്ട് അമ്പരന്ന് നിന്നുപോയതിനെക്കുറിച്ച് താരങ്ങളും വാചാലരായിരുന്നു. സംവിധായകരെ സംബന്ധിച്ചിടത്തോളവും ഏറെ പ്രയാസമേറിയ ചോദ്യം തന്നെയാണിത്. മോഹന്‍ലാലിന് തന്റേതായ ശൈലിയും രീതിയുമുണ്ട്. മറ്റൊരു രീതിയാണ് മമ്മൂട്ടിയുടേത്. അവരവരുടെ കഥാപാത്രത്തെ മനോഹരമാക്കുന്നതില്‍ ഇരുവരും അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കാറുള്ളതെന്ന് സിനിമാപ്രവര്‍ത്തകര്‍ നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു.

മമ്മൂട്ടിയാണെന്ന് അമ്മൂമ്മ

മമ്മൂട്ടിയാണെന്ന് അമ്മൂമ്മ

മോഹന്‍ലാലാണോ മമ്മൂട്ടിയാണോ മികച്ച നടനെന്ന് ചോദിച്ചപ്പോള്‍ അമ്മൂമ്മ പറഞ്ഞ മറുപടി മമ്മൂട്ടിയാണെന്നായിരുന്നു. അങ്ങനെ പറഞ്ഞതിന് പിന്നിലെ കാരണത്തെക്കുറിച്ചും അവര്‍ പറഞ്ഞിട്ടുണ്ട്. ഫാന്‍സ് പേജുകളിലൂടെ ഇതിനോടകം തന്നെ ഈ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. പരസ്പരം പിന്തുണച്ചും സഹായിച്ചും മുന്നേറുന്നവരാണ് ഇരുവരുമെങ്കിലും അപൂര്‍വ്വമായി മാത്രമേ ഫാന്‍സ് പ്രവര്‍ത്തകര്‍ ഇങ്ങനെ ചെയ്യാറുള്ളൂ. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് ആശംസ നേര്‍ന്ന് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയത് വലിയ സംഭവമായിരുന്നു. ഇന്നൊരു ദിവസമെങ്കിലും വഴക്കും വാഗ്വാദവും ഇല്ലല്ലോയെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. താരങ്ങളും ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു മെഗാസ്റ്റാറിന്‍റെ പിറന്നാള്‍.

 കാരണം ഇതാണ്

കാരണം ഇതാണ്

മമ്മൂട്ടിക്ക് ദൂരെ നിന്ന് ഒരാള്‍ അഭിനയത്തെക്കുറിച്ച് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.സ്വയം മനസ്സിലാക്കി ചെയ്യാന്‍ കഴിവുള്ളയാളാണ്. നല്ല കലാവാസനയുള്ളയാളാണ് മമ്മൂട്ടിയെന്നാണ് അമ്മൂമ്മയുടെ സാക്ഷ്യപ്പെടുത്തല്‍. മമ്മൂട്ടി അനശ്വരമാക്കിയ എത്രയോ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മോഹന്‍ലാല്‍ ഈ കാണുന്ന ഒരു ഇതൊക്കെയേയുള്ളൂ, അഭിനയത്തിന്റെ കാര്യത്തില്‍ മെഗാസ്റ്റാറിനോട് മുട്ടണ്ടെന്നാണ് അമ്മൂമ്മയുടെ വാദം. പരസ്പരം താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത അതുല്യ പ്രതിഭകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. പറയുന്നവരുടെ താല്‍പര്യത്തിനനുസരിച്ച് പരിഗണന കൂടുമെന്നല്ലാതെ ഇവരിലാരാണ് മികച്ചതെന്നതിന് കൃത്യമായ ഉത്തരം നല്‍കാനാവില്ല. ചില കഥാപാത്രങ്ങള്‍ക്ക് പൂര്‍ണ്ണതയേകാന്‍ മോഹന്‍ലാലിനേ കഴിയൂ. മറ്റ് ചിലതാവട്ടെ മമ്മൂട്ടിയുടെ കൈയ്യിലാവും ഭദ്രമാവുന്നത്.

ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും

ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും

താരങ്ങളെക്കുറിച്ചുള്ള അവകാശ വാദവും ഫാന്‍സ് പോരാട്ടവും വളരെ മുന്‍പേയുള്ളതാണ്. നല്ല സിനിമകളെ കൂവിത്തോല്‍പ്പിക്കുന്ന സംഭവങ്ങളൊക്കെ ഒരു കാലത്ത് നടന്നിരുന്നു. താരരാജാക്കന്‍മാര്‍ക്ക് പിന്നാലെ അടുത്ത തലമുറയും സിനിമയില്‍ ആധിപത്യം ഉറപ്പിച്ചതോടെ ഇനിയുള്ള പോരാട്ടം ഇവരെ ചുറ്റിപ്പറ്റിയാവും. താരപുത്രനെന്ന മേല്‍വിലാസം പ്രയോജനപ്പെടുത്താതെയാണ് ദുല്‍ഖര്‍ അരങ്ങേറിയത്. നവാഗത സംവിധായകനൊപ്പമാണ് അദ്ദേഹത്തിന്‍റെ കന്നിച്ചിത്രം. തന്നിലൂടെയല്ല മകന്‍ അറിയപ്പെടേണ്ടതെന്ന നിലപാടിലാണ് മെഗാസ്റ്റാര്‍. ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയ ദുല്‍ഖര്‍ ഇതിനായി ശ്രമിച്ചിട്ടുമുണ്ട്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും പിന്നീട് ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. മകനെ ഒപ്പം ചേര്‍ത്ത് നിര്‍ത്തി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു മോഹന്‍ലാല്‍. ആദിയില്‍ മോഹന്‍ലാലായി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു ഈ താരപിതാവ്. ഈ സിനിമയ്ക്ക് ശേഷം തീരുമാനിക്കാം അടുത്ത സിനിമയെന്നായിരുന്നു പ്രണവ് പറഞ്ഞത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ഈ താരപുത്രന്‍ അഭിനയിക്കുന്നത്.

വീഡിയോ കാണാം

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X