twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപിയോ മമ്മൂട്ടിയോ, ആരാവും ആദ്യം?

    By Aswathi
    |

    ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് രാഷ്ട്രീയ നേതാക്കള്‍ എന്നതിലുപരി സിനിമാ താരങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കാണുക ഒരു പക്ഷെ രണ്ട് സൂപ്പര്‍സ്റ്റാര്‍ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാവും. അതിലാര് ആദ്യം എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലുള്ളത്.

    സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. റിപ്പബ്ലിക് ആഘോഷത്തിന് ശേഷം ബി ജെ പി അംഗത്വം സ്വീകരിക്കുന്ന സുരേഷ് ഗോപിയ്ക്ക് വേണ്ടി ആസാമില്‍ നിന്നുള്ള രാജ്യസഭാ സീറ്റ് ഒഴുച്ചുവച്ചതായും കേള്‍ക്കുന്നു.

    mammootty-suresh-gopi

    അതുകൂടാതെ, തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വരുന്ന സാഹചര്യമുണ്ടായാല്‍ സുരേഷ് ഗോപി മത്സരിച്ചേക്കുമെന്ന് മുന്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ പറയുകയുണ്ടായി. എങ്ങനെയായാലും വൈകാതെ സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ കാല് വയ്ക്കും.

    സുരേഷ് ഗോപി മത്സരിച്ചാല്‍ ഇടതുമുന്നണിയ്ക്കും ഒരു തുറുപ്പ് ചീട്ടുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ. മമ്മൂട്ടിയെ രംഗത്തിറക്കാന്‍ ഇടത് മുന്നണിയ്ക്ക് ആലോചനയുണ്ടെന്നാണ് കേള്‍ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേ മമ്മൂട്ടിയുടെ പേര് പറഞ്ഞു കേള്‍ക്കുന്നു.

    സി പി എം സഹയാത്രികനും പാര്‍ട്ടി ചാനല്‍, കൈരളിയുടെ ചെയര്‍മാനുമായ മമ്മൂട്ടി ഇടതുമുന്നണിയ്ക്ക് വേണ്ടി മത്സരിച്ചാല്‍ അതില്‍ ഞെട്ടാനൊന്നുമില്ല. ഈ ഏപ്രിലില്‍ കാലാവധി കഴിയുന്ന പി രാജീവ് എംപിയുടെ ഒഴിവ് നികത്താന്‍ മമ്മൂട്ടിയെ ദില്ലിയ്ക്കയക്കാന്‍ പാര്‍ട്ടിക്ക് ഉദ്ദേശമുണ്ടെന്നാണ് കേള്‍ക്കുന്നത്.

    English summary
    Mammootty or Suresh Gopi, who will come to politics at first
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X