നിങ്ങള്‍ക്കറിയാമോ, മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള ഈ ബന്ധം?
മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദ ബന്ധത്തെ കുറിച്ച് ആരാധകര്‍ക്കറിയാവുന്നതാണ്. എന്നാല്‍ ഇവര്‍ തമ്മിലുള്ള മറ്റൊരു ബന്ധം അധികം ആരും അറിഞ്ഞിരിക്കാന്‍ വഴിയില്ല.
എണ്‍പതുകളുടെ തുടക്കത്തിലാണ് മോഹന്‍ലാലും മമ്മൂട്ടിയും വെള്ളിത്തിരയില്‍ എത്തുന്നത്. മധുവും സത്യനും നസീറുമൊക്കെയുള്ള ഇന്റസ്ട്രിയില്‍ അന്ന് മോഹന്‍ലാലും മമ്മൂട്ടിയും പുതുമുഖങ്ങളാണ്. പിന്നീടെപ്പോഴോ മലയാള സിനിമയുടെ ഭാവി മോഹന്‍ലാലിലും മമ്മൂട്ടിയിലും കേന്ദ്രീകരിച്ചു.

ഇരുവരും വെള്ളിത്തിരയില്‍ കത്തികയറുന്ന കാലത്താണ് കാസിനോ ഉണ്ടാകുന്നത്. എന്താണ് കാസിനോ എന്നാണോ. മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസ്. എണ്‍പതുകളിലാണ് കാസിനോ പ്രൊഡക്ഷന്‍ ഹൗസ് രൂപീകരിച്ചത്.
മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസിലെ അംഗങ്ങളാരൊക്കെയാണെന്നറിയാമോ. മോഹന്‍ലാല്‍, സീമ, ഐവി ശശി, സെഞ്ച്വറി കുഞ്ഞുമോന്‍ എന്നിവര്‍. നാടോടിക്കാറ്റ്, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, അടിയൊഴുക്കുകള്‍, കരിമ്പിന്‍ പൂവിനക്കരെ തുടങ്ങിയ അക്കാലത്തെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചത് ഈ പ്രൊഡക്ഷന്‍ ഹൗസാണ്.


Click it and Unblock the Notifications











