മമ്മൂട്ടിക്കുണ്ട് ഗൂഗിള്‍ ഗ്ലാസ്സ്
ദക്ഷിണേന്ത്യയില്‍ ആദ്യമായി ഗൂഗിള്‍ ഗ്ലാസ്സ് സ്വന്തമാക്കിയ സിനിമ താരം ആരാണെന്നാറിയാമോ... കണ്ടിട്ടില്ലേ വാ... മംഗ്ലീഷിന്റെ സെറ്റിലേക്ക് വാ....
നമ്മുടെ സൂപ്പര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് ഗൂഗിള്‍ ഗ്ലാസ് സ്വന്തമാക്കിയ ഈ പ്രമുഖന്‍. ഗൂഗിള്‍ ഗ്ലാസ്സും വച്ച് നില്‍ക്കുന്ന ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
സാങ്കേതിക വിദ്യകളോട് അതിയായ താത്പര്യമുള്ള കക്ഷിയാണ് മമ്മൂട്ടി. പുതിയ ഗാഡ്ജറ്റുകളുടെ കാര്യമാണെങ്കില്‍ പിന്നെ പറയണ്ട. അത് വാങ്ങിച്ചിട്ടേ ഉള്ളൂ മമ്മൂക്കക്ക് മറ്റെന്തും.
പണ്ട് മലയാളി എന്താണ് ഇന്റര്‍നെറ്റ് എന്നൊക്കെ ശരിക്കും മനസ്സിലാക്കുന്നതിന് മുമ്പ് സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങിയ കക്ഷിയാണ് ഇദ്ദേഹം. പിന്നീട് അത് നന്നായി മുന്നോട്ട് കൊണ്ടുപോകാനും മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു.
ലഭ്യമായതില്‍ ഏറ്റവും വ്യത്യസ്തമായ ഗാഡ്ജറ്റ് ആണ് ഗൂഗിള്‍ ഗ്ലാസ്സ്. ഇന്റര്‍നെറ്റും വീഡിയോകളും കണ്ണടക്കുള്ളില്‍ തന്നെ ലഭ്യമാക്കുന്ന സെറ്റപ്പാണിത്. സംഭവത്തിന് അത്യാവശ്യം നല്ല വിലയും ഉണ്ട് കെട്ടോ. 1500 ഡോളര്‍ വില വരും. ഏതാണ്ട് തൊണ്ണൂറായിരം രൂപ.
ഗൂഗിള്‍ ഗ്ലാസ്സുകള്‍ പൊതു വിപണിയില്‍ എത്തിയത് ഏപ്രില്‍ 15 ന് ആയിരുന്നു. അതിന് മുമ്പ് തിരഞ്ഞെടുക്കപ്പെട്ട 2500 പേര്‍ക്ക് മാത്രമാണ് കമ്പനി നേരിട്ട് ഗ്ലാസ്സ് നല്‍കിയിരുന്നത്.


Click it and Unblock the Notifications











