മമ്മൂട്ടി വില്ലന്‍ വേഷത്തില്‍
ഒരു പക്കാ വില്ലന്റെ ഇമേജിലാണത്രേ മമ്മൂട്ടി പരുന്തില്‍ പ്രത്യക്ഷപ്പെടുന്നത്. കടം കൊടുത്ത പണത്തിന്റെ പലിശ മുടങ്ങിയാല്‍ എന്തും ചെയ്യുന്ന ക്രൂരനാണ് പരുന്തിലെ പുരുഷോത്തമന്‍. ഉളളില്‍ നന്മയുളള താന്തോന്നി എന്നൊക്കെയുളള മേലാടകള്‍ മാറ്റിവെച്ച് തനി വില്ലനായിത്തന്നെയാണ് മമ്മൂട്ടി പരുന്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഹേമന്ത് ഭായി എന്ന ഗുജറാത്തി വ്യവസായിയുടെ വേഷമിടുന്ന ജഗതി ശ്രീകുമാറും ഇതുവരെ പരിചയിച്ച ഭാവങ്ങളില്ല എത്തുന്നത്. കടം കയറി മുടിഞ്ഞ ഒരു പണക്കാരന്റെ എല്ലാ ദൈന്യതയും പ്രേക്ഷകരില്‍ എത്തിക്കാന്‍ പോന്ന വിധം ഭാവതീവ്രമായി ജഗതി ഹേമന്ത് ഭായിയെ അവതരിപ്പിക്കുന്നു.
ഹേമന്ത് ഭായിയുടെ മകളുടെ വിവാഹനിശ്ചയത്തിന്റെ തലേന്ന് പരുന്ത് അവിടെ കാട്ടിക്കൂട്ടിയത് അയാളുടെ വില്ലത്തരത്തിന്റെ ചെറിയൊരു സാമ്പിള്‍ മാത്രം. വീടും പറമ്പുമെല്ലാം പണയം വെച്ച് വന്‍തുക ഹേമന്ത് ഭായി പരുന്തില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. കടത്തിന്റെ കടലില്‍ മുങ്ങാന്‍ ഇനി മൂക്കും വായും മാത്രം.
എങ്കിലും മകളുടെ വിവാഹനിശ്ചയം ആഘോഷപൂര്‍വം നടത്താന്‍ ഭായി വീണ്ടും കുറേ പണം കടം വാങ്ങി. ആഡംബരത്തിന് ഒട്ടും കുറവില്ലാത്ത വിധം, തങ്ങളുടെ പാരമ്പര്യത്തിന് യോജിച്ച വിധത്തില്‍ മകളുടെ വിവാഹനിശ്ചയം നടത്തണമെന്ന് ആ പിതാവ് ആഗ്രഹിച്ചു.
പാട്ടും നൃത്തവും അരങ്ങു തകര്‍ക്കുന്ന ആ സായാഹ്നത്തിലേയ്ക്കാണ് പരുന്ത് തന്റെ ബുളളറ്റ് ഓടിച്ചു കയറ്റിയത്.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
പരുന്ത് ചിത്രങ്ങള്‍


Click it and Unblock the Notifications