മമ്മൂട്ടി വില്ലന്‍ വേഷത്തില്‍
മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ - 2
തനിക്ക് തരാനുളള പലിശ വൈകിച്ച് മകളുടെ വിവാഹനിശ്ചയം ആര്‍ഭാടത്തോടെ ആഘോഷിക്കുന്ന ഹേമന്ത് ഭായിയെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നിലിട്ട് അയാള്‍ നാണം കെടുത്തി. അലങ്കാരങ്ങള്‍ അടിച്ചു തകര്‍ത്ത് ഭീഷണിയും മുഴക്കി അയാള്‍ ഇറങ്ങിപ്പോയത് ഒട്ടേറെ പേരുടെ ശാപവും വാങ്ങിയാണ്.
ഇതൊക്കെ എത്ര കേട്ട കാതുകളാണ് തന്റേതെന്ന പുച്ഛം അപ്പോഴും അയാളുടെ മുഖത്തുണ്ടായിരുന്നു.
പ്രേക്ഷകര്‍ തീരെ പ്രതീക്ഷിക്കാത്ത വില്ലന്‍ ഗെറ്റപ്പിലാണ് മമ്മൂട്ടിയെത്തുന്നതെന്ന് സംവിധായകന്‍ പത്മകുമാറും സാക്ഷ്യം പറയുന്നു. പലിശക്കാരന്റെ ക്രൂരത മുഴുവന്‍ മമ്മൂട്ടിയുടെ കഥാപാത്രത്തില്‍ സന്നിവേശിപ്പിച്ച് പ്രമേയത്തോട് സത്യസന്ധത പുലര്‍ത്തിയിട്ടുണ്ടെന്നാണ് തിരക്കഥാകൃത്ത് ടി എ റസാഖ് പറയുന്നത്.
പലിശക്കാരന്റെ കഥ പറയുന്ന മോഹന്‍ ലാല്‍ ചിത്രമായ മാടമ്പിയില്‍ തീര്‍ത്തും വ്യത്യസ്തമായതാണ് പരുന്തിന്റെ അവതരണ രീതിയെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കേട്ടടിത്തോളം ഒരു മെഗാഹിറ്റിനുളള വകുപ്പ് ഈ ചിത്രത്തിലുണ്ടെന്ന് പറയാം.
ഡ്രീം ടീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹൗളി പോട്ടൂരാണ് പരുന്ത് നിര്‍മ്മിക്കുന്നത്. രാപകല്‍, പളുങ്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഹൗളി നിര്‍മ്മിക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രം.
55 തീയേറ്ററുകളിലായി ജൂലായ് 11ന് ഈ ചിത്രം റിലീസ് ചെയ്യും.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
പരുന്ത് ചിത്രങ്ങള്‍


Click it and Unblock the Notifications