നാടകത്തിലഭിനയിക്കാന്‍ മോഹമുണ്ടെന്ന് മമ്മൂട്ടി
സിനിമകളില്‍ സജീവമാണെങ്കിലും തനിയ്ക്ക് നാടകത്തില്‍ അഭിനിയ്ക്കാന്‍ ഇപ്പോഴും ആഗ്രഹമുണ്ടെന്ന് മമ്മൂട്ടി.
നാടക ചലച്ചിത്ര പ്രവര്‍ത്തകനായ മഞ്ജുളന്‍റെ കൂനന്‍ എന്ന ഒറ്റയാല്‍ നാടകത്തിന്‍റെ അഞ്ഞാറാമത് അവതരണത്തിന്‍റെ ഉദ്ഘാടനവേളയിലാണ് മമ്മൂട്ടി തന്‍റെ നാടക മോഹം പുറത്തുപറഞ്ഞത്.
നാടകത്തോട് ഒരു വല്ലാതത് അഭിനിവേശം ഇപ്പോഴുമുണ്ട്. അഭിനയം സാങ്കേതികമായി പഠിയ്ക്കാന്‍ ആഗ്രഹിച്ച ഒരാളാണ് ഞാന്‍. പക്ഷേ അതിനൊന്നും പറ്റിയ സാഹചര്യമായിരുന്നില്ല അന്ന്.
ചെറുപ്പത്തില്‍ നാടകത്തിലഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും നാടകരംഗത്തെ മുതിര്‍ന്ന പലരും എന്നെ ആട്ടിയകറ്റുകയാണ് ചെയ്തത്. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിറങ്ങിയവരോട് എനിയ്ക്ക് രഹസ്യമായ ഒരു അസൂയയുണ്ട്. ഒരുപക്ഷേ എനിയ്ക്ക് അത് സാധിയ്ക്കാത്തതുകൊണ്ടായിരിക്കാം- അദ്ദേഹം പറഞ്ഞു.
ഇനി ഇപ്പോള്‍ ഒരു നാടകത്തില്‍ അഭിനയിക്കാമെന്നു വച്ചാല്‍ തന്നെ അതിനുവേണ്ട പരിപാകം വന്നിട്ടില്ല എന്നു തോന്നുന്നതു കൊണ്ടാണ് അതിനു ശ്രമിക്കാത്തത്.
പക്ഷേ നാടകത്തില്‍ അഭിനയിക്കുക എന്ന ആഗ്രഹം ഇപ്പോഴും നിലനില്‍ക്കുന്നു. നാടകത്തില്‍ അഭിനയിക്കുക എന്നത് സിനിമയില്‍ അഭിനയിക്കുന്നതിനപ്പുറം ശ്രമകരമായ ജോലിയാണ്- മമ്മൂട്ടി വ്യക്തമാക്കി


Click it and Unblock the Notifications