»   »  മമ്മൂട്ടിക്ക് വീണ്ടും ദേശീയ അവാര്‍ഡ് ഉറപ്പെന്ന് സിനിമാലോകം, പേരന്‍പ് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു!

മമ്മൂട്ടിക്ക് വീണ്ടും ദേശീയ അവാര്‍ഡ് ഉറപ്പെന്ന് സിനിമാലോകം, പേരന്‍പ് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരന്‍പ് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഫേസ്ബുക്കിലൂടെ അണിയറപ്രവര്‍ത്തകര്‍ ലേറ്റസ്റ്റ് ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴ് സിനിമയില്‍ അഭിനയിച്ചത്.

ദുല്‍ഖറിനും പ്രണവിനും ഗോകുലിനുമൊപ്പമെത്തണം, കാളിദാസനോട് ഇപ്പോ എത്തിക്കാമെന്ന് എബ്രിഡ് ഷൈന്‍!

ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പിലൂടെയാണ് താരം തമിഴകത്തേക്ക് തിരിച്ചെത്തിയത്. സിനിമയെക്കുറിച്ചുള്ള പ്രതികരണത്തില്‍ ആരാധകരും അണിയറപ്രവര്‍ത്തകരും അതീവ സന്തോഷത്തിലാണ്. റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ദേശീയ അവാര്‍ഡ് സാധ്യത

പേരന്‍പിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അമുതവന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളതെന്നും അവര്‍ പറയുന്നു.

അഞ്ജലി അമീറിന്റെ തുടക്കം

ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലായ അഞ്ജലി അമീര്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മമ്മൂട്ടി തന്നെയാണ് അഞ്ജലിയെക്കുറിച്ച് സംവിധായകനോട് പറഞ്ഞത്.

ശരത് കുമാറും പറഞ്ഞു

അമുതവനിലൂടെ ഇത്തവണത്തെ ദേശീയ അവാര്‍ഡ് മെഗാസ്റ്റാറിനെത്തേടി എത്തുമെന്ന് ശരത് കുമാറും വ്യക്തമാക്കിയിരുന്നു. ആരാധകര്‍ ഈ സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് പുതിയ വിവരം പുറത്തുവിട്ടത്.

മലയാളത്തിലും ഒരുക്കുന്നുണ്ട്

ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്ത പേരന്‍പ് മലയാളത്തിലും റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തിലെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. 2016 ലായിരുന്നു സിനിമയുടെ പ്രാരംഭ ഘട്ട ജോലികള്‍ ആരംഭിച്ചത്.

അഞ്ജലി അമീറിന്റെ തുടക്കം

ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലായ അഞ്ജലി അമീര്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മമ്മൂട്ടി തന്നെയാണ് അഞ്ജലിയെക്കുറിച്ച് സംവിധായകനോട് പറഞ്ഞത്.

മമ്മൂട്ടി വീണ്ടും തമിഴിലേക്ക്

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നായകനായി ഒരു തമിഴ് സിനിമയെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാമാണ് ചിത്രം ഒരുക്കിയത്. 2016 ലാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.

മമ്മൂട്ടിയുടെ നിര്‍ദേശമായിരുന്നു

പേരന്‍പിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കുന്നതിനാലാണ് മമ്മൂട്ടി സിനിമ മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ നിര്‍ദേശിച്ചത്. നായികയായി അഞ്ജലി അമീറിനെ തിരഞ്ഞെടുത്തതിന് പിന്നിലും അദ്ദേഹമായിരുന്നു.

പ്രമേയത്തിന്റെ പ്രസക്തി

ചിത്രത്തിന്റ പ്രമേയത്തിന്റെ പ്രസക്തിയാണ് മമ്മൂട്ടിയെ ആകര്‍ഷിച്ചത്. ഇതോടെ അദ്ദേഹം ഈ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. അഞ്ജലി അമീര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Mammootty-Starrer ‘Peranbu’ gets good opinion from IFFR.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam