മമ്മൂട്ടിയെന്ന വിസ്മയത്തിനായി റെക്കോര്‍ഡുകളും വഴിമാറുന്നു! പേരന്‍പിന്റെ കുതിപ്പ് തുടരുന്നു! കാണൂ!

Recommended Video

മമ്മൂട്ടിയെന്ന വിസ്മയത്തിന് മുൻപിൽ റെക്കോര്‍ഡുകളും വഴിമാറുന്നു | filmibeat Malayalam

മമ്മൂട്ടി എന്ന അഭിനേതാവിന്റെ പ്രതിഭ ഒരിക്കല്‍ക്കൂടി അനാവൃതമാക്കപ്പെട്ടിരിക്കുകയാണ് പേരന്‍പിലൂടെ. അമുദവനെന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. തങ്കമീന്‍കളിലൂടെ സിനിമയിലേക്കെത്തിയ സാധനയാണ് മമ്മൂട്ടിയുടെ മകളായി എത്തിയത്. പേരന്‍പിലൂടെ നിറഞ്ഞ കൈയ്യടിയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാലോകവും ആരാധകരുമൊക്കെ ഇപ്പോള്‍ ഈ സിനിമയ്‌ക്കൊപ്പമാണ്. പേരന്‍പിന് പിന്നാലെയെത്തിയ യാത്രയ്ക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

അഞ്ജലി, അഞ്ജലി അമീര്‍, സാധന തുടങ്ങിയവരാണ് ചിത്രത്തിനായി അണിനിരന്നത്. സെറിബ്രല്‍ പാള്‍സി ബാധിച്ച മകളേയും അവളുടെ അച്ഛനേയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. സൂര്യയുള്‍പ്പടെയുള്ള താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ മമ്മൂട്ടിയേയും സംഘത്തേയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. റിലീസിന് മുന്‍പ് തന്നെ മികച്ച നിരൂപക പ്രശംസ സിനിമയ്ക്ക് ലഭിച്ചിരുന്നു. പേരന്‍പിന്റെ ലേറ്റസ്റ്റ് കലക്ഷനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ക്ലാസും മാസ്സും

ക്ലാസും മാസ്സും

ബോക്‌സോഫീസില്‍ പല റെക്കോര്‍ഡുകളും മമ്മൂട്ടിയെന്ന വിസ്മയത്തിന് മുന്നില്‍ വഴിമാറുമെന്ന തരത്തിലുള്ള വിലയിരുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ ക്ലാസ് ചിത്രവുമായാണ് ഇത്തവണ മെഗാസ്റ്റാര്‍ എത്തിയിട്ടുള്ളത്. ജാക്കറ്റും കൂളിങ് ഗ്ലാസുമൊന്നുമില്ലാതെയും മാസ്സാവാനാവുമെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു.

കൊച്ചിയില്‍ നിന്നും നേടിയത്

കൊച്ചിയില്‍ നിന്നും നേടിയത്

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 10ാം ദിനത്തില്‍ 1.43 ലക്ഷമായിരുന്നു ചിത്രത്തിന് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. 18.53 ലക്ഷമാണ് ചിത്രം നേടിയതെന്നാണ് ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടില്‍ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരത്തുനിന്നും നേടിയത്?

തിരുവനന്തപുരത്തുനിന്നും നേടിയത്?

പത്താം ദിനത്തില്‍ 1.22 ലക്ഷമാണ് സിനിമയ്ക്ക് ട്രിവാന്‍ഡ്രം മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. 25. 90 ലക്ഷമാണ് ഇതുവരെയായി നേടിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സിനുമയുടെ ഔദ്യോഗിക കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടി തമിഴകത്തേക്ക് എത്തിയത്.

 യാത്രയുമെത്തി

യാത്രയുമെത്തി

തമിഴ് സിനിമ എത്തിയതിന് പിന്നാലെയായാണ് തെലുങ്ക് ചിത്രവും എത്തിയത്. വൈഎസ്ആറിന്റെ ബയോപിക് ചിത്രമായ യാത്രയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ അല്ല വൈഎസ്ആറിനെയാണ് തങ്ങള്‍ കണ്ടതെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. മെഗാസ്റ്റാറിന്‍രെ ഭാവപ്പകര്‍ച്ചയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മമ്മൂട്ടിയുടെ 100 കോടി ചിത്രമായി യാത്ര മാറിയേക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X