കാത്തിരിപ്പിന് വിരാമം!! മമ്മൂട്ടിയുടെ പേരന്‍പ് ഗോവ ചലച്ചിത്രമേളയില്‍, സമയം രാത്രി 8.30...
അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഏറെ നാളുകാളായി പ്രേ7കർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരൻപ്. കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടി ചിത്രം നാളെ ഗോവ ചലച്ചിത്ര മേളയിൽ പ്രദർശനത്തിനെത്തും. ഐനോക്സ് സ്ക്രീനിൻ രണ്ടില് നാളെ രാത്രി 8.30 ആണ് ചിത്രത്തിന്റെ പ്രദർശനം. അതേസമയം ചിത്രത്തിന്റെ പ്രീ ബുക്കിങ് അവസാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. പ്രീ-ബുക്കിംഗിനായി നീക്കിവച്ചിരുന്ന ടിക്കറ്റുകൾഓൺലൈനായും ഓഫ് ലൈനായും ആദ്യമെത്തിയ ഡെലിഗേറ്റുകൾ സ്വന്തമാക്കി. പ്രീ-ബുക്ക് ചെയ്യാതെ നേരിട്ട് പ്രവേശിക്കാവുന്ന റഷ് ലൈൻ ക്യൂവിലാണ് മേളയിൽ എത്തിയ മലയാളി ചലച്ചിത്ര പ്രേമികൾ. ഏഷ്യനെറ്റ് ഓൺലൈനാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ശരിയ്ക്ക് സിസ്മയപ്പെടുത്തുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. ഹൃദയത്തിൽ ആഞ്ഞുതറയ്ക്കുന്ന കുടുംബജീവിത വ്യഥയാണ് ചിത്രമെന്നാണ് ഒരു വിദേശമാധ്യമം സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.അഞ്ജലി അമീറാണ് ചിത്രത്തിലെ നായിക.സമുദ്രക്കനി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു. തേനി ഈശ്വര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.
ലോക പ്രശസ്ത ചലച്ചിത്ര മേളകളിൽ ഒന്നായ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ പുരസ്കാരം നേടിയ ചിത്രം ഏഷ്യയിലെ ഏറ്റവുംവലിയ സിനിമ മേളയായ ഷാങ്ഹായി ഫെസ്റ്റിവലിലും മികച്ച ശ്രദ്ധ നേടിയിരുന്നു. തമിഴിൽ ദേശീയപുരസ്കാര ജേതാവ് കൂടിയായ റാമാണ് പേരൻപ്' സംവിധാനം ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











