ഏത് തിരക്കഥാകൃത്തും മോഹിക്കുന്ന നടനാണ് മമ്മൂട്ടി: രണ്‍ജി പണിക്കര്‍

By Aswathi

ഇടക്കാലത്ത് അഭിനയത്തിലേക്ക് തിരിഞ്ഞെങ്കിലും, കരുത്തുള്ള ഒത്തിരി കഥാപാത്രങ്ങളെ സമ്മാനിച്ച തിരക്കഥാകൃത്ത് എന്ന നിലയില്‍ തന്നെയാണ് രണ്‍ജി പണിക്കര്‍ക്ക് മലയാളി മനസ്സിലുള്ള സ്ഥാനം. അഭിനയത്തിലും തന്റെ മികവ് തെളിയിച്ച രണ്‍ജി പണിക്കര്‍ ഒരു ചാനല്‍ ടോള്‍ക് ഷോയില്‍ മമ്മൂട്ടിയെ കുറിച്ച് വാചാലനായി.

മമ്മൂട്ടിയെ പോലൊരു നടനെ, ഒരു തിരക്കഥാകൃത്തിന് ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നാണ് രണ്‍ജി പണിക്കര്‍ പറയുന്നത്. ഷാജി കൈലാസിന് വേണ്ടി താനെഴുതിയ 'ദി കിംങ്' എന്ന ചിത്രത്തിലെ ജോസഫ് അലക്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനില്ലെന്നും രണ്‍ജി പറഞ്ഞു.

ranji-panicker-mammmootty

ഏത് തിരക്കഥാകൃത്തും മോഹിക്കും മമ്മൂട്ടിയെ പോലൊരു നടനെ. നമ്മള്‍ എഴുതിവയ്ക്കുന്നതിന്റെ ആയിരം മടങ്ങ് ധ്വനികളോടുകൂടി, ആ സംഭാഷണങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന നടനെ ലഭിക്കുക എന്നത് ഒരു തിരക്കഥാകൃത്തിന്റെ ഏറ്റവും വലിയ ഭാഗ്യവും സന്തോഷവുമാണ്. അത്തരത്തിലൊരു ശബ്ദത്തിന്റെ ഉടമയാണ് മമ്മൂട്ടി- രണ്‍ജി പണിക്കര്‍ പറഞ്ഞു

ദി കിംഗ് എന്ന ചിത്രത്തിലെ കഥാപാത്രത്തിന് പകരം മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ തനിക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയില്ലെന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്. അത് മമ്മൂട്ടി ഒരു മെഗാസ്റ്റാര്‍ ആയതുകൊണ്ടല്ലെന്നും, ഇത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള മമ്മൂട്ടി എന്ന നടന്റെ ചുമലുകളുടെ കരുത്ത് മനസ്സിലാക്കിയതുകൊണ്ടാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X